|    Nov 24 Fri, 2017 5:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇറങ്ങുന്നതിന്മുമ്പ് തീവണ്ടി വിട്ടു; അപായച്ചങ്ങല വലിച്ചു നിര്‍ത്തിച്ചു

Published : 13th August 2017 | Posted By: fsq

ആലുവ: ഹജ്ജ് തീര്‍ത്ഥാടനത്തിനു പോകുന്നതിനായി നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തിയ തീര്‍ത്ഥാടകര്‍ മുഴുവന്‍ ഇറങ്ങുന്നതിനു മുമ്പ് തീവണ്ടി സറ്റേഷനില്‍ നിന്നും വിട്ടു. ഇതേതുടര്‍ന്ന് തീര്‍ത്ഥാടകര്‍ അപായ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിച്ചു. പരശുറാം എകസ്പ്രസാണ് അപായചങ്ങല വലിച്ചു നിര്‍ത്തിച്ചത്. 61 തീര്‍ത്ഥാടകര്‍ തീവണ്ടിയിലുണ്ടായിരുന്നു. ഇവര്‍ ലഗേജുമായി ഇറങ്ങുന്നതിന് മുമ്പേ തീവണ്ടി സ്റ്റേഷനില്‍നിന്നും എടുത്തു.ഈസമയം ഹജ്ജ് യാത്രികരെ സ്വീകരിക്കുന്നതിനായി റെയില്‍വേസ്‌റ്റേഷനിലുണ്ടായിരുന്ന സ്വാഗതസംഘം പ്രവര്‍ത്തകര്‍ ബഹളം വച്ചെങ്കിലും തീവണ്ടി മുന്നോട്ടുനീങ്ങി. തുടര്‍ന്ന് തീവണ്ടിയിലുണ്ടായിരുന്ന  ഹജ്ജ് യാത്രികര്‍ അപായ ചങ്ങല വലിച്ചതോടെയാണ് തീവണ്ടി നിന്നത്. തുടര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്ക്  ഇറങ്ങാന്‍ സാധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക