|    Sep 26 Wed, 2018 12:06 pm
Home   >  News now   >  

ഇറങ്ങിപ്പോയത് ദേശീയഗാനത്തിനിടെ, യെദിയൂരപ്പയും ബിജെപി എംഎല്‍എ മാരും പുതിയ വിവാദത്തില്‍

Published : 19th May 2018 | Posted By: G.A.G

ബംഗളുരു : രാജി പ്രഖ്യാപിച്ച് യെദിയൂരപ്പ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത് പുതിയ വിവാദങ്ങളിലേക്ക്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തിനൊടുവില്‍ യെദിയൂരപ്പ രാജി പ്രഖ്യാപിച്ച് കര്‍ണാടക വിധാന്‍ സൗധയില്‍ നിന്ന് ഇറങ്ങിപ്പോയത് ദേശീയഗാനം ആലപിക്കുന്നതിനിടെ. യെദിയൂരപ്പയ്‌ക്കൊപ്പം സഭയില്‍ നിന്നിറങ്ങിപ്പോന്ന അമിത്ഷായും ബിജെപി എംഎല്‍എമാരും ദേശീയഗാനാലാപനം ശ്രദ്ധിക്കുകയോ പൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കുകയോ ചെയ്തില്ല. ഇക്കാര്യം കര്‍ണാടകസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്റെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെ കുതിരക്കച്ചവടത്തിന് ശ്രമിച്ച് ജനാധിപത്യത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ പേരിലുണ്ടായ നാണക്കേടിന് പിന്നാലെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന ആരോപണവും കൂടി നേരിടേണ്ടി വരികയാണ് യെദിയൂരപ്പയും കൂട്ടരും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss