|    Jan 17 Tue, 2017 10:59 pm
FLASH NEWS

ഇറക്കിവിടല്‍ നിര്‍ഭാഗ്യകരം:ചെന്നിത്തല

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കിയതിന് ശേഷവും മാധ്യമപ്രവര്‍ത്തകരെ തിരുവനന്തപുരത്തെ കോടതിയില്‍ നിന്ന് ബലം പ്രയോഗിച്ചിറക്കിവിട്ടത് ദൗര്‍ഭാഗ്യകരമായി   പോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍  ജയരാജന്റെ ബന്ധുനിയമന കേസ് പരിഗണനയ്‌ക്കെത്തിയപ്പോഴാണ് ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെപുറത്താക്കിയത്. വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം  ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.  അറിയാനുള്ള അവകാശത്തെ ഹനിക്കുകയാണ് ഇതുവഴി അഭിഭാഷകര്‍ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമായിട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പ് ഒരു വിഭാഗം അഭിഭാഷകര്‍ മാനിക്കാതിരുന്നത് അഭിഭാഷക സമൂഹത്തിന് ഭൂഷണമല്ലെന്നും ഈ തെറ്റ് അവര്‍ തിരുത്തണമെന്നും  ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക