|    Jul 22 Sun, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇര്‍മ : ഫ്‌ളോറിഡയില്‍ 25 ശതമാനം വീടുകള്‍ തകര്‍ന്നു

Published : 14th September 2017 | Posted By: fsq

 

മിയാമി: ഇര്‍മ ചുഴലിക്കാറ്റില്‍ ഫ്‌ളോറിഡയിലും സമീപപ്രദേശങ്ങളിലും 25 ശതമാനത്തിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി റിപോര്‍ട്ട്്. കാറ്റിന്റെ ശക്തി കുറഞ്ഞതോടെ ജനം വീടുകളിലേക്കു തിരിെച്ചത്തിത്തുടങ്ങിയിട്ടുണ്ട്്്. വീടുകളില്‍ ഭൂരിഭാഗവും ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. കാറ്റ് കുടുതല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തുതുടങ്ങി. ദുരിതബാധിത പ്രദേശങ്ങളിലെ നഷ്ടം വിലയിരുത്താനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപ് വ്യാഴാഴ്ച ഫ്‌ളോറിഡ സന്ദര്‍ശിക്കും. ഇത് മുന്നാം തവണയാണ് ട്രംപ്്് ഇര്‍മബാധിതപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്്. മിയാമില്‍നിന്ന് കുടിയൊഴിഞ്ഞുപോയ 90,000 കുടുംബങ്ങള്‍ ഇതിനകം തിരിച്ചെത്തിയെന്നാണു കണക്ക്. എന്നാല്‍, പെട്രോള്‍ പമ്പുകളടക്കം അടഞ്ഞുകിടക്കുകയാണ്. മൊൈബല്‍ നെറ്റ്‌വര്‍ക്കും പുനസ്ഥാപിക്കാനായിട്ടില്ല. കൂടുതല്‍ ഭാഗങ്ങളിലും വൈദ്യുതിബന്ധം പുനസ്ഥാപിച്ചിട്ടില്ല. റോഡുകളില്‍ ഗതാഗതം പുനസ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇര്‍മ ചുഴലിക്കാറ്റില്‍ 12 പേര്‍ മരിച്ചെന്നാണ് റിപോര്‍ട്ട്്്. ഫ്‌ളോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, അലബാമ പ്രദേശങ്ങളെയാണ് കാറ്റ് ദുരിതത്തിലാക്കിയിത്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss