|    Oct 20 Sat, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇര്‍മ ഫ്‌ളോറിഡയിലെത്തി

Published : 11th September 2017 | Posted By: fsq

 

ഫ്‌ളോറിഡ: കാരിബീയന്‍ ദ്വീപില്‍ രൂപംകൊണ്ട ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലെത്തി. ഫ്‌ളോറിഡയിലെ പ്രധാന നഗരമായ മിയാമി വെള്ളത്തിനടിയിലായി.  ഏറ്റവും ശക്തിയേറിയ നാലാം വിഭാഗത്തില്‍പ്പെട്ട കാറ്റാണിത്. ഫ്‌ളോറിഡയിലെ താഴ്ന്ന പ്രദേശങ്ങളിലെ 130 നാഴിക (209 കിലോമീറ്റര്‍) വേഗത്തിലാണ് കാറ്റിന്റെ വരവ്്. കിഴക്കന്‍ മേഖലയായ മെക്‌സിക്കന്‍ തീരത്തേക്കും കാറ്റ് ആഞ്ഞടിക്കാനാണ് സാധ്യതയുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്‌സ്‌കോട്ട് അറിയിച്ചു. ഫ്‌ളോറിഡയില്‍ നിന്ന് 63 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇരുദശലക്ഷത്തിലധികം വീടുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കാരിബീയന്‍ ദ്വീപുകളില്‍ വന്‍ നാശനഷ്ടം വിതച്ചാണ് ഇര്‍മയുടെ വരവ്. കാരീബിയന്‍ തീരത്ത് 25 പേര്‍ കാറ്റിനെത്തുടര്‍ന്ന് മരിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏതാനും അടി മാത്രം ഉയരത്തിലുള്ള പ്രദേശങ്ങളില്‍ നിന്നു ജനങ്ങളോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രദേശത്തു തുടരുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇര്‍മയോടൊപ്പം കനത്ത മഴയും തുടര്‍ന്നു പ്രളയവും മണ്ണിടിച്ചിലും ഫ്‌ളോറിഡയിലും അയല്‍സംസ്ഥാനങ്ങളിലും ഉണ്ടാവുമെന്ന മുന്നറിയിപ്പും നിരീക്ഷകര്‍ നല്‍കുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാറ്റായിരിക്കും ഇര്‍മയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. യുഎസില്‍ ജനസംഖ്യാനുപാതത്തില്‍ മൂന്നാമത് സംസ്ഥാനമാണ് ഫ്‌ളോറിഡയെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഫ്‌ളോറിഡയില്‍ ശനിയാഴ്ച മുതല്‍ വിമാന സര്‍—വീസുകള്‍ റദ്ദാക്കിയതായും റിപോര്‍ട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മിയാമി നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss