|    Oct 23 Tue, 2018 7:22 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇര്‍മ ചുഴലിക്കാറ്റ് : യുഎസില്‍ മരിച്ചവരുടെ എണ്ണം 12 ആയി

Published : 13th September 2017 | Posted By: fsq

 

മിയാമി: യുഎസില്‍ ഇര്‍മ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 12 ആയി. കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാരിബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ച ചുഴലിക്കാറ്റ് ഞായറാഴ്ചയോടെയായിരുന്നു യുഎസിലെ ഫ്‌ളോറിഡയില്‍ പ്രവേശിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി 67 ലക്ഷം വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം തടസ്സപ്പെടാനും ചുഴലിക്കാറ്റ് കാരണമായി. ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയതിനെത്തുടര്‍ന്ന് ഫ്‌ളോറിഡയില്‍ വലിയതോതില്‍ കവര്‍ച്ച നടക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്യുന്നു. ഫ്‌ളോറിഡയിലും സമീപപ്രദേശങ്ങളിലും തിങ്കളാഴ്ച മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേസമയം, ഭീമാകാരനായ രാക്ഷസനാണ് ഇര്‍മയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss