|    Oct 21 Sun, 2018 9:03 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇര്‍മ ചുഴലിക്കാറ്റ് : ക്യൂബയില്‍ 10 മരണം; ഫ്‌ളോറിഡ ഇരുട്ടില്‍

Published : 12th September 2017 | Posted By: fsq

 

മയാമി: ഇര്‍മ ചുഴലിക്കാറ്റില്‍ ക്യൂബയില്‍ പത്തുപേര്‍ മരിച്ചു. ഇതോടെ കാരിബിയന്‍ മേഖലയില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 38 ആയി.  കാരിബിയന്‍ ദ്വീപ് സമൂഹത്തില്‍ രൂപംകൊണ്ട ഇര്‍മ ചുഴലിക്കാറ്റ് യുഎസിലെ ഫ്‌ളോറിഡയെ പൂര്‍ണമായും ഇരുട്ടിലാഴ്ത്തി. ഇര്‍മ ഫ്‌ളോറിഡ തൊട്ടതോടെ വന്‍ നാശനഷ്ടങ്ങള്‍ക്കാണ് യുഎസ് സാക്ഷ്യംവഹിച്ചത്. നാലുപേര്‍ മരിച്ചതായും വിവരമുണ്ട്. രണ്ടിടങ്ങളിലായാണ് അപകടം. മൂന്നുപേര്‍ കാറപകടത്തിലും ഒരാള്‍ പുനരധിവാസ കേന്ദ്രത്തിലും മരിച്ചതായാണ് വിവരം. 33 ലക്ഷം വീടുകളിലെ വൈദ്യുതിബന്ധം താറുമാറായി. കാറ്റിനൊപ്പം എത്തിയ കനത്ത മഴ മയാമി നഗരത്തെ വെള്ളത്തില്‍ മുക്കിയിരിക്കുകയാണ്. 145 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. കാറ്റഗറി നാലില്‍പെടുന്ന ഇര്‍മ ചുഴലിക്കാറ്റ് അതിശക്തമാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss