|    Jul 17 Tue, 2018 9:43 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇര്‍മ ചുഴലിക്കാറ്റില്‍ വ്യാപക നാശം: 11 പേര്‍ മരിച്ചു

Published : 8th September 2017 | Posted By: fsq

 

സാന്‍യുവാന്‍ (പ്യൂര്‍ട്ടോറികോ): കാരിബീയന്‍ തീരങ്ങളില്‍ ആഞ്ഞുവീശിയ ഇര്‍മ ചുഴലിക്കാറ്റില്‍ 11 പേര്‍ മരിച്ചു. മണിക്കൂറില്‍ 290 കിലോമീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. വടക്കുകിഴക്കന്‍ കാരിബീയനിലെ ചെറുദ്വീപുകള്‍ വെള്ളത്തിനടിയിലാവാന്‍ ഇര്‍മ കാരണമായി. ബാര്‍ബുഡ, സെന്റ് മാര്‍ട്ടിന്‍, ബ്രിട്ടിഷ് വിര്‍ജിന്‍ ഐലന്റ്‌സ് തുടങ്ങിയ ദ്വീപുകളെ ഇര്‍മ ബാധിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. പ്യൂര്‍ട്ടോറികോയിലെ 70 ശതമാനം ജനങ്ങള്‍ക്കും വൈദ്യുത വിതരണം തടസ്സപ്പെടാനും ചുഴലിക്കാറ്റ് കാരണമായതായി ഗവര്‍ണര്‍ റികാര്‍ഡോ റോസെല്ലോ അറിയിച്ചു. വടക്കന്‍ അത്‌ലാന്റിക് തീരത്തെ ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നതിനു ഡൊമിനിക്കന്‍ റിപബ്ലിക് അധികൃതര്‍ നിര്‍ദേശം നല്‍കി. സെന്റ് മാര്‍ട്ടിന്‍ ദ്വീപില്‍ മാത്രം എട്ടു പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുള്ളതായി രക്ഷാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അറിയിച്ചു. ദ്വീപിന്റെ 95 ശതമാനം പ്രദേശവും കൊടുങ്കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. അത്‌ലാന്റിക് പ്രദേശത്ത് കഴിഞ്ഞ 82 വര്‍ഷത്തിനിടെ വീശിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഇര്‍മ. ശനി, ഞായര്‍ ദിവസങ്ങളിലായി കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തെത്തുമെന്നാണ് കണക്കാക്കുന്നത്. നേരത്തേ ഹാര്‍വി ചുഴലിക്കാറ്റില്‍ യുഎസിലെ ടെക്‌സസ് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss