|    Jun 19 Tue, 2018 10:38 am
FLASH NEWS
Home   >  National   >  

ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന ഇല്ലാതാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബിജെപി ശ്രമിക്കും:ശശി തരൂര്‍

Published : 9th February 2018 | Posted By: mi.ptk

ന്യൂഡല്‍ഹി:പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയുടെ ഭരണഘടന ഇല്ലാതാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് ശശി തരൂര്‍ എംപി. ബിജെപിയുടെ ഈ നീക്കത്തെ ചെറുക്കാന്‍ മതേതര പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.നിലവില്‍ രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിന്റെ പേരിലാണ് അവര്‍ ഇക്കാര്യത്തിന് മുതിരാത്തത്. എന്നാല്‍ മുത്ത്വലാഖ് പോലുള്ള ബില്ലുകള്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ മാത്രമാണെന്നും ശശി തരൂര്‍ പറഞ്ഞു.

‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമായി ഭരണഘടയിലെ മതേതരത്വം എന്ന ഭാഗവും കശ്മീരിന് സ്വയം ഭരണാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പോലുള്ളവ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കും. ഇരുസഭകളിലും മൃഗീയ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ ബിജെപിയുടെ യഥാര്‍ത്ഥ അജണ്ട പുറത്തുവരൂ. അങ്ങനെ വന്നാല്‍ നമ്മുടെ ഭരണഘടനയെ ബിജെപി സര്‍ക്കാര്‍ ആക്രമിക്കും.’-ശശി തരൂര്‍ ആരോപിച്ചു.
ആര്‍എസ്എസ് സൈദ്ധാന്തികനായ കെഎന്‍ ഗോവിന്ദാചാര്യയുടെ നേതൃത്വത്തില്‍ ഭരണഘടനയെ തിരുത്തി എഴുതുന്നതിനുള്ള ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം തന്നെ ഇക്കാര്യത്തെക്കുറിച്ച് ചില മാധ്യമ പ്രവര്‍ത്തകരോടെ സംസാരിച്ചതായും തരൂര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss