|    Jan 17 Tue, 2017 6:27 am
FLASH NEWS

ഇരുവൃക്കകളും തകരാറില്‍; ഉദാരമതികളുടെ സഹായം തേടി മൊയ്തീന്‍

Published : 13th October 2016 | Posted By: Abbasali tf

ഇരിട്ടി: ഇരുവൃക്കകളുടേയും പ്രവര്‍ത്തനം നിലച്ച യുവാവ് ചികില്‍സാ സഹായം തേടുന്നു. ആറളം പറമ്പത്തെക്കണ്ടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കൊട്ടാരത്തില്‍ മൊയ്തീന്റെ(45) ഇരുവൃക്കകളുടേയും പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അടിയന്തരമായി വൃക്കമാറ്റിവച്ചില്ലെങ്കില്‍ നില അപകടത്തിലാവുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 30 ലക്ഷത്തിലേറെ രൂപ ചെലവു വരുന്ന ചികില്‍സയ്ക്ക് പണം കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ് ഓട്ടോ തൊഴിലാളിയായ മൊയ്തീനും രണ്ടു പെണ്‍ മക്കളുമടങ്ങുന്ന കുടുംബം. മൊയ്തീന്റെ വൃക്ക മാറ്റിവയ്ക്കല്‍ ചികില്‍സക്ക് പണം കണ്ടെത്താനായി ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍ ചെയര്‍മാനും ആറളം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പൊയിലന്‍ ഇബ്രാഹീം ഹാജി കണ്‍വീനറും ചെടിക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. കുര്യാക്കോസ് ഓരത്തേല്‍ ഖജാഞ്ചിയുമായി കൊട്ടാരത്തില്‍ മൊയ്തീന്‍ ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക്  ഓഫ് ട്രാവന്‍കൂര്‍ ഇരിട്ടി ശാഖയില്‍ 67376816014 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കഎടഇ ഇഛഉഋ: ടആഠഞ0000647 വൃക്ക ദാനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 9947563995.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക