|    Dec 14 Fri, 2018 6:27 am
FLASH NEWS

ഇരുവൃക്കകളും തകരാറിലായ യുവാവ് ചികില്‍സാസഹായം തേടുന്നു

Published : 4th August 2018 | Posted By: kasim kzm

പൊന്നാനി: കരുണവറ്റാത്തവരുടെ കാരുണ്യത്തിനായി ഇരുവൃക്കകളും തകരാറിലായ യുവാവ് ചികില്‍സാസഹായം തേടുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി തണ്ടാംകോളി കോയമോന്‍ മകന്‍ അബ്ദുല്‍കരീം (കനി 38) രണ്ടു വര്‍ഷമായി വിവിധയിടങ്ങളിലായി ചികിത്സയിലാണ്.
ഇരുവൃക്കളുടേയും പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആഴ്ചയില്‍ രണ്ടുവട്ടമാണ് ഡയാലിസിസ് നടത്തുന്നത്. കോട്ടയം പാലായിലെ സ്വകാര്യ ആസ്പത്രിയിലാണ് ചികില്‍സ. അടിയന്തിരമായി ഒരു വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് ഇതിനായി 45 ലക്ഷം രൂപ ചെലവുവരും. എന്നാല്‍ അബ്ദുല്‍കരീം ഓട്ടോ ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനവുമായാണ് കുടുംബം പോറ്റിയിരുന്നത്.
വൃക്ക സംബന്ധമായ ചികില്‍സയിലായതോടെ ഈ വരുമാനവും ഇല്ലാതായി. ബന്ധുക്കളുടേയും കരുണവറ്റാത്ത മനുഷ്യസ്‌നേഹികളുടേയും സഹായത്താലാണ് ഡയാലിസിസും ചികില്‍സയും നടക്കുന്നത്.
അബ്ദുല്‍കരീമിന്റെ വൃക്ക മാറ്റിവെക്കുന്നതിനായി പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വികെ അനസ് (ചെയര്‍മാന്‍), പൊതുപ്രവര്‍ത്തകന്‍ കല്ലുങ്ങല്‍ മജീദ് (കണ്‍വീനര്‍), വാര്‍ഡ് അംഗം സിഎം അബു (ഖജാന്‍ജി), പാലപ്പെട്ടി മഹല്ല് പ്രസിഡന്റ് വിഐഎം അഷ്‌റഫ്, സെക്രട്ടറി റസാഖ്, പാലപ്പെട്ടി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പാലപ്പെട്ടി രാജന്‍ എന്നിവര്‍ രക്ഷാധികാരിയുമായ ‘തണ്ടാംകോളി അബ്ദുല്‍കരീം’ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കിന്റെ അണ്ടത്തോട് ബ്രാഞ്ചില്‍ 21190100 063910 നമ്പറില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്‌സി. 0002119. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99959 04474, 9633144 813, 9946909478.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss