|    May 25 Thu, 2017 8:04 pm
FLASH NEWS

ഇരുവഴിഞ്ഞിയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published : 2nd October 2016 | Posted By: SMR

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ മംഗലശ്ശേരി തോട്ടം കടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ അപകട സ്ഥലത്തു നിന്നും ഫയര്‍ ഫോഴ്സ് മൃതദേഹം മുങ്ങിയെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഹാല്‍ മുഹമ്മദ് (13) ഒഴുക്കില്‍പെട്ടത്. മൃതദേഹം   പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ചേന്ദമംഗലൂര്‍ യുപി സ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വെച്ചു. വൈകീട്ട് ഒതയമംഗലം ജുമുഅത്ത് പള്ളിയില്‍ മറവു ചെയ്തു. കോടിച്ചലത്ത് മുഹമ്മദ്-നിസാറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മിസ് ഹല്‍ മുഹമ്മദ്, ഹിന നോന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day