|    Mar 26 Sun, 2017 8:56 am

ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Published : 1st October 2016 | Posted By: mi.ptk

nihal

മുക്കം: ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരി തോട്ടംകടവില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മംഗലശ്ശേരി തോട്ടത്തിലെ കോടിച്ചലത്ത് മുഹമ്മദ്-നിസാറ ദമ്പതികളുടെ മകന്‍ നിഹാല്‍(13)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മണലെടുത്തതിനെതുടര്‍ന്ന് രൂപപ്പെട്ട കുഴിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കാനിറങ്ങവെയാണ് നിഹാല്‍ ഒഴുക്കില്‍പെട്ടത്. വെള്ളിയാഴ്ച രാത്രി 10മണി വരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയിരുന്നു.

(Visited 70 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക