|    Jul 23 Mon, 2018 5:12 pm
FLASH NEWS

ഇരുളിന്റെ മറവില്‍ തൊടുപുഴ പോലിസിനു വിദ്യാര്‍ഥികളുടെ വക കൂട്ടത്തല്ല്‌

Published : 21st September 2017 | Posted By: fsq

 

തൊടുപുഴ: ഞങ്ങടെ പാര്‍ട്ടി, ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ…. തൊടുപുഴ പോലിസ് സ്‌റ്റേഷനു മുന്നില്‍ രാത്രിയിലാണു രംഗം. അലര്‍ച്ചയും ബഹളവും കേട്ട് ഓടിയെത്തിയ സീനിയര്‍ സിവില്‍ പോലിസ് ഓഫിസറായിരുന്നു അവരുടെ ആദ്യ ഇര. തടസ്സം പിടിക്കാനെത്തിയതായിരുന്നു ഒറ്റയ്ക്ക്. അടിപിടി സംഘം എടുത്തിട്ടങ്ങ് തല്ലി, നിലത്തിട്ടു ചവിട്ടി. ഇതിനിടെ സ്‌റ്റേഷനിലുണ്ടായിരുന്ന എഎസ്‌ഐയും മറ്റൊരു പോലീസുകാരനും ഓടിയെത്തി. ഏഴോളം വാഹനങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ ഇവരെയും കണക്കിനു പെരുമാറി. ശേഷം വാഹനവുമായി കടന്നും കളഞ്ഞു. എന്നാല്‍, തങ്ങളെ ആരും തല്ലിയില്ലെന്നും ബഹളം കേട്ട് ഓടിയെത്തിയ ഉടന്‍ അക്രമി സംഘം രക്ഷപ്പെട്ടെന്നുമാണ് പോലിസിന്റെ വിശദീകരണം. ഇനി നാട്ടുകാര്‍ പറയുന്നത്: ഏഴ് വാഹനങ്ങളിലാണ് ഇന്നലെ രാത്രിയില്‍ എസ്എഫ്‌ഐ ജില്ലാ നേതാവ് എം എസ് ശരത്, അമല്‍ കൃഷ്ണ തുടങ്ങിയവരാണ് തൊടുപുഴയിലെത്തിയത്. ഐച്ച്ആര്‍ഡിയില്‍ പഠിക്കുന്ന മറ്റൊരു സംഘത്തെ പിന്തുടര്‍ന്നു വന്ന് തൊടുപുഴ സ്റ്റേഷനുമുന്നിലെത്തിയപ്പോഴാണ് കിട്ടിയത്. ഇവരെ മര്‍ദ്ദിക്കുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയ പോലീസിനും അടി കിട്ടുകയായിരുന്നു. അപ്പോ, ഞങ്ങടെ പാര്‍ട്ടി, ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ….

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss