|    Aug 21 Mon, 2017 10:19 am

ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Published : 16th June 2017 | Posted By: fsq

 

ആലത്തൂര്‍: അടച്ചു പൂട്ടിയ സ്ഥാപനത്തില്‍ നിന്ന് ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എരിമയൂര്‍ മാരാക്കാവ് കുണ്ടുകാട് വിനോദ് (26), ബിനേഷ് (24) എന്നിവരെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എരിമയൂര്‍ മാരക്കാവിലുള്ള സ്റ്റാര്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ നിര്‍ത്തിയിട്ടിയിരുന്ന ഹിറ്റാച്ചിയുടെ വീല്‍ കപ്പുകളും സമീപത്തുണ്ടായിരുന്ന ഇരുമ്പുമാണ് മോഷ്ടിച്ചത്. 50,000 രൂപ വിലവരുന്ന വസ്തുക്കളാണിവര്‍മോഷ്ടിച്ചത്.എരിമയൂരില്‍ തന്നെയുള്ള ആക്രിക്കടയില്‍ വിറ്റ സാധനങ്ങള്‍ പോലിസ് കണ്ടെടുത്തു. ആറ് മാസമായി അടച്ചു പൂട്ടിയ സ്ഥാപനമായിരുന്നു ഇത്.എസ്‌ഐഎസ്അനീഷ്, സിപിഒ മാരായ കൃഷ്ണദാസ്, സൂരജ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അന്വേഷണം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക