|    Oct 21 Sun, 2018 7:47 pm
FLASH NEWS

ഇരുമ്പൂന്നിക്കരയില്‍ വേലിചാടി കാട്ടാനകളെത്തുന്നു; ജനം ഭീതിയില്‍

Published : 29th September 2017 | Posted By: fsq

 

എരുമേലി: വനം വകുപ്പിന്റെ സൗരോര്‍ജ വേലി പ്രവര്‍ത്തനക്ഷമമല്ലെന്നു പരാതി. വേലി പ്രവര്‍ത്തന രഹിതമായതോടെ കാട്ടാനകള്‍ കൂട്ടത്തോടെ ദിവസവും എത്തി ഭീതി പരത്തുകയാണ്. ഇരുമ്പൂന്നിക്കരയിലെ വനാതിര്‍ത്തിയിലാണ് ആനകളെത്തുന്നത്. ഇതിനു തൊട്ടടുത്താണു ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനി പ്രദേശം. കൃഷികള്‍ നശിപ്പിച്ചാണ് ആനകള്‍ തിരികെ കാടുകയറുന്നത്. രാവിലെയും വൈകീട്ടും ആനകളെത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു കുട്ടി ആനയുള്‍പ്പെടെ ആറ് ആനകളാണ് എത്തുന്നത്. ആനഭീതി മൂലം പടക്കങ്ങള്‍ വാങ്ങി സൂക്ഷിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. വനാതിര്‍ത്തിയില്‍ നിന്ന് കോളനിയിലേക്ക് ആനകള്‍ ഇറങ്ങാതിരിക്കാന്‍ പടക്കങ്ങള്‍ പൊട്ടിച്ച് ശബ്ദമുണ്ടാക്കും. കാളകെട്ടിയില്‍ ആയിരകണക്കിനു തേക്കു മരങ്ങള്‍ മുറിച്ചുമാറ്റി വനം വെട്ടി തരിശാക്കിയതാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്കെത്താന്‍ കാരണം. ഔഷധ സസ്യങ്ങളാണു പകരം നട്ടുപിടിപ്പിക്കുന്നത്. എന്നാല്‍ ആനകളും പന്നികളും എത്തി തൈകള്‍ നശിപ്പിക്കുന്നത് പതിവാണ്. തുമരംപാറ, കൊപ്പം പ്രദേശങ്ങളിലും ആനക്കൂട്ടമെത്തി കൃഷികള്‍ നശിപ്പിച്ചത് കഴിഞ്ഞയിടെയാണ്. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാതയിലൂടെയാണ് ആനകളെത്തുന്നത്. ഇരുമ്പൂന്നിക്കരയിലെ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോര്‍ജ വേലികള്‍ പ്രവര്‍ത്തനയോഗ്യമാക്കിയാല്‍ ആനകള്‍ നാട്ടിലേക്കിറങ്ങുന്നത് ഒരു പരിധി വരെ തടയാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss