|    Sep 19 Tue, 2017 8:55 pm
FLASH NEWS
Home   >  Kerala   >  

ഇരുമ്പുലക്ക വിഴുങ്ങിയ സൂപ്പര്‍ സ്റ്റാറുകളേ അലന്‍സിയറെ കണ്ട് പഠിക്ക്

Published : 11th January 2017 | Posted By: Navas Ali kn

63597_1484150417

ഫാസിസത്തിന്റെ കടന്നാക്രമണങ്ങള്‍ക്കെതിരെ മിണ്ടാതെ തടി രക്ഷപ്പെടുന്ന എല്ലാ ‘ കംപ്ലീറ്റ് ആക്ടര്‍ ‘ മാര്‍ക്കും മാതൃകയായി ഇതാ മലയാളികളുടെ ‘ ആര്‍ടിസ്റ്റ് ബേബി ‘  അലന്‍സിയര്‍. കാസര്‍കോട് സിനിമാ ചിത്രീകരണത്തിനെത്തിയ അലന്‍സിയര്‍ കമലിനോട് രാജ്യ വിടാന്‍ ആവശ്യപ്പെട്ട സംഘ്പരിവാരത്തെ വിമര്‍ശിച്ച് തെരുവിലിറങ്ങി. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു. മുണ്ട് മാത്രമുടുത്ത് പീപ്പിവിളിച്ച് ആളെക്കൂട്ടിയും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞും നാടക രൂപത്തിലായിരുന്നു അദ്ദേഹം സംഘ്പരിവാരത്തെ ആക്ഷേപ ഹാസ്യത്തിലൂടെ വിമര്‍ശിച്ചത്. നാട്ടുകാരോടും ഓട്ടോ ഡ്രൈവര്‍മാരോടും, ബസ് യാത്രക്കാരോടും സംവദിച്ചും കമലിനുള്ള പിന്‍തുണ പ്രഖ്യാപിച്ചും അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധം ഏറെപ്പേരെ ആകര്‍ഷിച്ചു.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നടന്‍ മോഹന്‍ ലാലിനോട് കമലിനെതിരെയുള്ള സംഘ്പരിവാര ഭീഷണിയെ കുറിച്ചു ചോദിച്ചപ്പോള്‍ മറുപടി പറയാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു. യു എസിലായിരുന്ന താന്‍ രണ്ടു ദിവസം മുന്‍പാണ് നാട്ടിലെത്തിയതെന്നും ഇതു സംബന്ധിച്ച് അറിഞ്ഞില്ല എന്നും പറഞ്ഞ് സംഘ്പരിവാരത്തെ വിമര്‍ശിക്കാതെ രക്ഷപ്പെടുകയായിരുന്നു മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ ചെയ്തത്. എം ടിക്ക് എതിരായ സംഘ്പരിവാര ഭീഷണിയെ പോലും എതിര്‍ക്കാനുള്ള ആര്‍ജ്ജവം മോഹന്‍ ലാല്‍ കാണിച്ചില്ല. മറ്റു പ്രമുഖ നടന്‍മാരും കമലിന് എതിരെയുള്ള സംഘ്പരിവാര ഭീഷണിയില്‍ മൗനം പാലിക്കുമ്പോള്‍ അലന്‍സിയര്‍ തനിച്ചു നടത്തിയ പ്രതിഷേധം ചര്‍ച്ചയാകുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക