|    Oct 20 Sat, 2018 3:28 am
FLASH NEWS

ഇരുമ്പുരുക്ക് മാലിന്യം റോഡിലും പൊതുയിടങ്ങളിലും തള്ളുന്നുവെന്ന്

Published : 22nd September 2017 | Posted By: fsq

 

പാലക്കാട്: കഞ്ചിക്കോടും പരിസരത്തും പൊതുസ്ഥലങ്ങളില്‍ ഇരുമ്പുരുക്ക് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയുടെ മറവില്‍ ചാക്കു കണക്കിനു മാലിന്യമാണ് വ്യവസായമേഖലയോട് ചേര്‍ന്ന് നിക്ഷേപിക്കുന്നത്. പാറ പിരിവിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലക്ക് മുന്നിലും ഇതിനോട് ചേര്‍ന്ന പൊതുവഴിയിലും പുതുശ്ശേരി പഞ്ചായത്ത് നിരോധിച്ചിട്ടും ഇരുമ്പു കമ്പനിയില്‍ നിന്നുള്ള സ്ലാഗ് മാലിന്യം തള്ളിയിട്ടുണ്ട്.വാഹനയാത്രികരും കാല്‍നടയാത്രികരും ഇതുമൂലം പ്രയാസപ്പെടുന്നുണ്ട്. നടക്കുമ്പോള്‍ കാലില്‍ കമ്പികളും കൂര്‍ത്ത സ്ലാഗുകളും കയറുന്നതായും വാഹനങ്ങള്‍ പഞ്ചറാകുന്നതിനും ഇതു കാരണമാകുന്നുണ്ട്. പ്രിക്കോട്ട് കോളനി പരിസരത്തും കോരയാറിനു സമീപവും സമാനമായി ഇരുമ്പുരുക്കു മാലിന്യം തള്ളിയതായി കണ്ടത്തിയിരുന്നു. ഇതിനു പുറമേ കഞ്ചിക്കോട് വ്യവസായമേഖലയിലും മാലിന്യം തള്ളിയതായി കണ്ടെത്തിയിരുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി പഞ്ചായത്ത് സെക്രട്ടറിക്കു നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഇരുമ്പുരുക്ക് കാലില്‍ തട്ടി സ്‌കൂള്‍ വിദ്യാര്‍ഥിനിക്കു ഗുരുതരമായി കാലില്‍ പരുക്കേറ്റ സംഭവും ഇവിടെണ്ടായി. വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് സമിതി ചെയര്‍മാന്‍ എം രാജേഷ്, ബിജു, മാധവന്‍കുട്ടി എന്നിവര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss