|    Jul 16 Mon, 2018 7:52 pm
FLASH NEWS

ഇരുമ്പുപാലത്ത് ട്രൈബല്‍ ഹോസ്റ്റല്‍ നിര്‍മാണം പുരോഗമിക്കുന്നു

Published : 3rd August 2017 | Posted By: fsq

 

അടിമാലി: പട്ടികവര്‍ഗ വികസന വകുപ്പ് ആദിവാസി വിദ്യാര്‍ഥികള്‍ക്കായി പുതിയതായി നി ര്‍മ്മാണം ആരംഭിച്ച ഹോസ്റ്റ ല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇരുമ്പുപാലത്ത് പഴയ ഹോസ്റ്റലിനോട് ചേര്‍ന്നാണ് ആധുനിക സൗകര്യങ്ങളോടെ ബഹു നില മന്ദിരം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പഴയ ഹോസ്റ്റല്‍ അസൗക ര്യങ്ങളുടെ നടുവിലായിരുന്നു. കെ രാ ധാകൃഷ്ണന്‍ വകുപ്പ് മന്ത്രിയായിരി ക്കേയാണ് പരാധീനതകള്‍ക്ക് നടുവി ല്‍ കഴിഞ്ഞിരുന്ന ഹോസ്റ്റല്‍ പുതുക്കി പണിയാന്‍ തീരുമാനിച്ചത്. നൂറ് കുട്ടികള്‍ക്ക് താമസിക്കാന്‍ കഴിയും വിധമാണ് നിര്‍മ്മാണം. 5.3 കോടിയാ ണ് നിര്‍മ്മാണ ചെലവ്. നാല് നിലകളി ലായി 25000 ചതുരശ്ര അടി വിസ്തീര്‍ ണ്ണത്തിലാണ് കെട്ടിടം പണിയുന്നത്. ഓരോ നിലയിലും പഠന മുറിയും കിട പ്പുമുറികളോടും കൂടിയാണ് നിര്‍മ്മി ക്കുന്നത്. കെട്ടിടം പണി പൂര്‍ത്തിയാ കുന്നതോടെ താലൂക്കിലെ വിദൂര ആദിവാസി ഗ്രാമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ താമസവും വിദ്യാഭ്യാസ വും സുഗമമാകും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss