|    Jun 29 Thu, 2017 5:49 am
FLASH NEWS

ഇരുമ്പുദണ്ഡ് കുഴിച്ചിട്ട് ഗതാഗതം തടസ്സപ്പെടുത്തുന്നു

Published : 28th October 2016 | Posted By: SMR

കാഞ്ഞങ്ങാട്:  ഗതാഗത കുരുക്കിന്് പരിഹാരമായി നഗരസഭ കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റില്‍ നിന്ന് കിഴക്ക് വശത്ത് കൂടി റെയില്‍വേ ലൈനിന് സമാന്തരമായി കോട്ടച്ചേരി റെയില്‍വേ സ്‌റ്റേഷനിലേക്ക് നിര്‍മിച്ച റോഡില്‍ ഇരുമ്പ് ദണ്ഡ് കുഴിച്ചിട്ട് റെയില്‍വേ അധികൃതര്‍ ഗതാഗതം തടസ്സപ്പെടുത്തിയതായി പരാതി. കുശാല്‍നഗറില്‍ നിന്നും അരിമല ആശുപത്രിയുടെ പിന്നിലൂടെ പല കഷണങ്ങളിലായി നിലവിലുണ്ടായിരുന്ന റോഡ് മണ്ണിട്ട് ഉയര്‍ത്തി ഗതാഗത യോഗ്യമാക്കിയത് കഴിഞ്ഞ ദിവസമാണ്. കെഎസ്ടിപി നഗരത്തിലെ റോഡ് നിര്‍മാണത്തിന് വേണ്ടി കുഴിച്ചെടുത്ത ഏതാണ്ട് ആയിരത്തോളം ലോഡ് മണ്ണ് കുശാല്‍നഗര്‍ റോഡില്‍ തട്ടിയാണ് റെയില്‍വേ സ്‌റ്റേഷനിലേക്ക് നഗരസഭ സമാന്തര റോഡ് നിര്‍മിച്ചത്. കുശാല്‍നഗര്‍ അടക്കമുള്ള തീരദേശ മേഖലയില്‍ നിന്ന് കോട്ടച്ചേരി റെയില്‍വേ സ്‌റ്റേഷനിലേക്കും അതുവഴി നഗരത്തിലേക്കും യാതൊരു ഗതാഗത കുരുക്കുമില്ലാതെ പ്രവേശിക്കാനുള്ള സൗകര്യമാണ് റെയില്‍വേയുടെ നിരുത്തരവാദിത്വം മൂലം തകര്‍ന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും വിട്ടുമാറിയുള്ള സമാന്തര റോഡിന്റെ നിര്‍മാണ അനുമതിക്ക് വേണ്ടി രണ്ട് പതിറ്റാണ്ടുകളോളം നഗരസഭാ മാറി മാറി ഭരിച്ച വിവിധ ഭരണാധികാരികള്‍ റെയില്‍വേ അധികൃതരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.റെയില്‍വേ അധികൃതര്‍ നടത്തുന്ന ഗൂഢാലോചന ബഹുജനങ്ങളെ അണി നിരത്തി നേരിടുമെന്ന് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക