|    Feb 20 Mon, 2017 3:03 pm
FLASH NEWS

ഇരുമ്പനം ഐഒസി സമരം: സംസ്ഥാനം കടുത്ത ഇന്ധനക്ഷാമത്തിലേക്ക്

Published : 23rd November 2016 | Posted By: SMR

കൊച്ചി: ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെ് ഇരുമ്പനം ഐഒസിയില്‍ തൊഴിലാളികളും ലോറി ഉടമകളും ആരംഭിച്ച പണിമുടക്ക് നാലം ദിവസത്തിലേക്ക് കടന്നു. ജില്ലാ കലക്ടര്‍ കെ മുഹദ് വൈ സഫറുല്ലയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീ് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെതോടെ സമരം തുടരുമെന്നു തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു. കമ്പനി മാനേജ്‌മെന്റിന്റെ പിടിവാശിയാണു ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നു തൊഴിലാളി യൂനിയന്‍ നേതാവ് ഹരികുമാര്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകീും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും കമ്പനി മാനേജ്‌മെന്റും തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അതു പരാജയപ്പെതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഇരുവിഭാഗങ്ങളെയും  കലക്ടര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയും പരാജയപ്പെതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമം കൂടുതല്‍ രൂക്ഷമാവും.
11 ജില്ലകളിലെ ഭൂരിഭാഗം ഐഒസിയുടെ പമ്പുകളുംഇന്ധനം ലഭിക്കാതെ അടഞ്ഞുകഴിഞ്ഞു. ഐഒസി പമ്പുടമകളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് എച്ച്പിസി, ബിപിസി പമ്പുടമകളും ഇന്നലെ ഇന്ധനം എടുത്തിരുന്നില്ല. ഇന്നലത്തെ ചര്‍ച്ചയോടെ സമരം തീരുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്് പെട്രോളിയം ട്രേഡേഴ്‌സിന്റെ അടിയന്തര എക്‌സിക്യൂീവ് ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു. സമരം തീര്‍ക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചി് പ്രതിഷേധിക്കുന്ന അവസ്ഥയിലേക്കു പോവേണ്ടിവരുമെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക