|    Jun 23 Sat, 2018 2:05 am
FLASH NEWS

ഇരുമുന്നണികളും ഭരണം പിടിക്കാനുള്ള മല്‍സരത്തില്‍

Published : 9th February 2018 | Posted By: kasim kzm

എടപ്പാള്‍: തവനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കൂരടയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള മല്‍സരത്തിലാണ് ഇടത്-വലത് മുന്നണികള്‍. ഈ വാര്‍ഡില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിയായി വിജയിച്ച പി പി അബ്ദുല്‍ നാസര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  പി പി അബ്ദുല്‍ നാസര്‍ തന്നെയാണ് ഇടത് പിന്തുണയോടെ  മല്‍സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫിലെ പുലാക്കാവില്‍ ചന്ദ്രനാണ് രംഗത്ത്.  ഇരു മുന്നണികള്‍ക്കും നിലവില്‍ ഒന്‍പത് വീതം അംഗങ്ങളാണിപ്പോഴുള്ളത്. അത് കൊണ്ടു തന്നെ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന മുന്നണിക്കാണ് അടുത്ത പഞ്ചായത്തിന്റെ ഭരണം ലഭിക്കുക. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പത് സീറ്റ് വീതമായിരുന്നു ലഭിച്ചത്. അന്ന് ഏഴാം വാര്‍ഡില്‍ നിന്നും സിപിഎം വിതമനായി  ജയിച്ച കെ പി സുബ്രഹ്്മണ്യന് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കി.   ഒരു വര്‍ഷത്തിനു ശേഷം പ്രസിഡന്റ് സുബ്രഹ്്മണ്യന്‍ യുഡിഎഫ് വിട്ടു. ഉടന്‍ എല്‍ഡിഎഫ് കൂടെക്കൂട്ടി പ്രസിഡന്റ് സ്ഥാനം നല്‍കി.  എന്നാല്‍ എല്‍ഡിഎഫും പിന്നീട് ഇയാളെ കയ്യൊഴിഞ്ഞു. തുടര്‍ന്ന് സുബ്രഹ്്മണ്യനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. അന്നേ ദിവസം ദിവസം രാവിലെ യുഡിഎഫിലെ മുസ്്‌ലിംലീഗ് അംഗം പി പി അബ്ദുല്‍ നാസര്‍ അംഗത്വം രാജിച്ചു. ഈ ഒഴിവിലേക്കാണ് 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സുബ്രഹ്മണ്യന്‍ ഇടക്കിടെ കൂടുമാറി വീണ്ടും യുഡിഎഫില്‍ ചേര്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് നാസര്‍ രാജിവെച്ചത്.  അബ്ദുല്‍നാസറിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയ ഇടതു മുന്നണി നടപടി വാര്‍ഡിലെ വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണെന്നും വോട്ടര്‍മാര്‍ ഇതിനെതിരെ  പ്രതികരിക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിശ്വാസം. പഞ്ചായത്തില്‍ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന പ്രതീതിയിലാണ് ഭരണം പിടിച്ചെടുക്കാനായി ഇരുമുന്നണികളും പൊരുതുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss