|    Mar 27 Mon, 2017 8:32 am
FLASH NEWS

ഇരുഭാഗവും യുദ്ധക്കൊതി ഒഴിവാക്കണം: ഇറോം ശര്‍മിള

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയ പശ്ചാത്തലത്തില്‍ ഇരുഭാഗത്തുനിന്നുമുള്ള യുദ്ധക്കൊതി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ലെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനം നിലനില്‍ക്കുവെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ഇരുഭാഗത്തും ഹിന്ദു- മുസ്‌ലിം കുടുംബങ്ങള്‍ പാര്‍ക്കുന്നുണ്ട്.
എന്നാല്‍, അവര്‍ പരസ്പരം ശണ്ഠ കൂടേണ്ട ആവശ്യമെന്തെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ഇന്ത്യയുടെയും പാകിസ്താന്റെയും ഭാഗത്ത് യുദ്ധക്കൊതി ഉണ്ടാവേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. ആരാണ് ശക്തരും ബുദ്ധിമാന്‍മാരുമെന്ന് തെളിയിക്കാന്‍ ഏറ്റുമുട്ടേണ്ട ആവശ്യമില്ലെന്നും ചര്‍ച്ചകളിലൂടെ നമുക്ക് സമാധാനം സാധ്യമാക്കാമെന്നും ജനങ്ങള്‍ ശാന്തമാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. അഫ്പ്‌സ പിന്‍വലിക്കണമെന്ന തന്റെ ദീര്‍ഘകാല ആവശ്യം അവര്‍ വീണ്ടും ആവര്‍ത്തിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക