ആലത്തൂര്‍: പഴയ കാല സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മകളുടെ സില്‍വര്‍ ജൂബിലിയുമായി സഹപാഠികള്‍ ഒത്തുചേര്‍ന്നു. അയിലൂര്‍ എസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 1990-91 ലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരുമിച്ചത്. വിദ്യാര്‍ഥികളുടെ സംഗമം റിട്ട.സീനിയര്‍ അധ്യാപിക സി എം രാധ ഉദ്ഘാടനം ചെയതു.
പ്രധാനാധ്യാപകന് യു ലിയാഖത്ത് അലിഖാന് അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപകരായ കെ രാധാകൃഷ്ണന്, ആര് ഓമന, എ ഇന്ദിര, വി രുഗ്മണി, കെ സി ജയ്നമ്മ, ആര് വസന്തകുമാരി, സി സരോജിനി, സി എല്‍ ത്രേസ്യ, സി സി മേരി, കെ മീനാകുമാരി, കെ വാസുദേവന്‍ തുടങ്ങിയവരെ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥികളായ സുബ്ബരാമന്‍, കൃഷ്ണകുമാര്‍, ബിജു, സൂനജ, പ്രവീണ്‍ ചന്ദ്രന്, കൃഷ്ണദാസ്, ആര് ഓമന സംഗമത്തിന് നേതൃത്വം നല്കി. തുടര്‍ന്ന് ഗുരുവന്ദനവും, സില്‍വര്‍ ജൂബിലി സോവനീര്‍ പ്രകാശനവും വിവിധ കലാപരിപാടകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.