|    Aug 21 Tue, 2018 3:38 am
FLASH NEWS

ഇരുന്നൂറിലേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു

Published : 10th August 2018 | Posted By: kasim kzm

ഇരിക്കൂര്‍: പെരുമഴയിലും ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച ഇരിക്കൂര്‍, പടിയൂര്‍ പഞ്ചായത്തുകളിലെയും പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വീടുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായി. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഇരിക്കൂര്‍, പടിയൂര്‍, കൂടാളി പഞ്ചായത്തുകളിലായി 200ലേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു.
ഇവരെ അയല്‍വാസികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ചില കുടുംബങ്ങള്‍ അവരുടെ വീടിന്റെ മുകള്‍ നിലകളിലേക്ക് മാറിയിട്ടുണ്ട്. നിടുവള്ളൂര്‍, പട്ടുവം, കോളോട് ഡയനാമോസ് ഗ്രൗണ്ട്, എ.എം.ഐ സ്‌ക്കൂള്‍ പരിസരം, പെടയങ്കോട്, കുട്ടാവ് എന്നിവിടങ്ങളിലെല്ലാം കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. സംസ്ഥാന പാതയില്‍ പെടയങ്കോട് കുണ്ടേരി വയലില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ തീക്കുഴിച്ചാല്‍ സിദ്ധീഖ് നഗര്‍ വഴിയാണ് പോവുന്നത്. മടമ്പത്തും കോട്ടൂരിലും വെള്ളം കയറിയതിനാല്‍ കണിയാര്‍ വയല്‍വരെ മാത്രമേ വാഹനങ്ങളള്‍ പോകുന്നുള്ളൂ. ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും നിരവധി പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളക്കെട്ടിലായി. എഎംഐ സ്‌കൂള്‍ കോംപ്ലക്‌സ് മസ്ജിദുല്‍ ഹുദ, ഇരിക്കൂര്‍ ടൗണിലെ ശാദുലി പള്ളി, പുതിയ പള്ളി, പട്ടുവം പള്ളി, നിടുവള്ളൂര്‍ ജുമാ മസ്ജിദ്, നിലാമുറ്റം പള്ളി പരിസരം എന്നിവിടങ്ങളില്‍ വെള്ളം നിറഞ്ഞു.
പട്ടുവം വാണി വിലാസം എഎല്‍പി. സ്‌കൂള്‍, അല്‍ ഫിത്വര്‍ ഖുര്‍ആന്‍ സ്‌കൂള്‍ എന്നിവയും സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനാല്‍ പെടയങ്കോട് ഇംഗ്ലിഷ് വാലി പബ്ലിക് സ്‌കൂള്‍, ഇസ്്‌ലാഹി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കമാലിയ മദ്്‌റസ യുപി സ്‌കൂള്‍, റഹ്്മാനിയ ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും ദുരിതത്തിലായി.
നിടുവള്ളൂര്‍ നൂറുല്‍ ഇസ്്‌ലാം മദ്്‌റസ, ടൗണിലെ പഴയ റഹ്്മാനിയ മദ്്‌റസ, പട്ടുവം മദ്്‌റസ, എഎംഐ സ്‌കൂള്‍ മദ്്‌റസ എന്നിവിടങ്ങളിലും പുതിയ പള്ളി റഹ്്മാനിയ ദര്‍സും വെള്ളക്കെട്ടിലായി. ഇരിക്കൂര്‍ ടൗണിലെ പഞ്ചായത്ത് ടാക്‌സി സ്റ്റാന്റ് വെള്ളത്തില്‍ മുങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss