|    Dec 11 Tue, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇരുനൂറ്റമ്പതോളം കടകളില്‍ മോഷണം: രണ്ടു യുവാക്കള്‍ പിടിയില്‍

Published : 27th November 2018 | Posted By: kasim kzm

പൊന്നാനി: ആഡംബര ബൈക്കില്‍ കറങ്ങിനടന്ന് വിവിധ ജില്ലകളിലായി 250ഓളം കടകളില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശികളായ പുതുമാളിയേക്കല്‍ വീട്ടില്‍ തഫ്—സിര്‍ ദര്‍വേഷ് (21), സായ്ക്കനാത്ത് വീട്ടില്‍ മുഹമ്മദ് അസ്‌ലം (20) എന്നിവരാണു പിടിയിലായത്. അങ്കമാലി ബാങ്ക് ജങ്ഷനു സമീപമുള്ള ആദം കോംപ്ലക്—സില്‍ ആറ് കടകള്‍ കുത്തിത്തുറന്ന് 20,000 രൂപയോളം മോഷ്ടിച്ച കേസില്‍ അങ്കമാലി പോലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രി അങ്കമാലി, കാലടി, മറ്റൂര്‍ എന്നിവിടങ്ങളില്‍ നടന്ന മോഷണ പരമ്പരയെ തുടര്‍ന്ന് ആലുവ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരത്തുള്ള ലോഡ്ജില്‍നിന്നു— പിടിയിലായത്. അങ്കമാലി ഭാഗത്തുള്ള സിസി ടിവിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറച്ചു ദിവസങ്ങളായി എറണാകുളം ഭാഗത്തുണ്ടെന്ന് മനസ്സിലായിരുന്നു. പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തേണ്ട കടകള്‍ കണ്ടെത്തുകയും എവിടെയെല്ലാം സിസി ടിവി കാമറകള്‍ ഉണ്ടെന്നു പരിശോധിക്കുകയും രാത്രി പന്ത്രണ്ട് മണിക്കുശേഷം സിസി ടിവി കാമറകള്‍ നശിപ്പിച്ച് പൂട്ട് തകര്‍ത്ത് കടകളില്‍ കയറി പണം അപഹരിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി.
എറണാകുളത്ത് മാത്രം പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ അമ്പതിലധികം കടകളില്‍ മോഷണം നടത്തിയതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. കൂടാതെ കാലടി മറ്റൂര്‍ സഹകരണ സംഘത്തിലെ സിസി ടിവി കാമറയുടെ ഡിവിആര്‍, മറ്റൂരിലെ ദന്താശുപത്രിയില്‍നിന്ന്— ഡോക്ടറുടെ ലാപ്‌ടോപ്, പനങ്ങാട് സ്റ്റുഡിയോ കുത്തിത്തുറന്ന് ആറ് ലക്ഷം രൂപ വിലയുള്ള മൂന്ന് കാമറകള്‍, ആലപ്പുഴ അരൂരില്‍ നിന്ന്— കട കുത്തിത്തുറന്ന് 2000 രൂപ, ചെറായിയിലെ ലോട്ടറി കടയില്‍നിന്ന്— 3000 രൂപ, എറണാകുളത്ത് റിയല്‍ ഫാഷനേഴ്—സില്‍നിന്ന്— 38,000 രൂപ, അവിടെ തന്നെയുള്ള സ്—ക്രിപ്റ്റ് തുണിക്കടയില്‍നിന്ന്— 30,000 രൂപ എന്നിങ്ങനെ മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ പല സ്ഥലങ്ങളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കവര്‍ന്നിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss