|    Oct 19 Fri, 2018 7:17 pm
FLASH NEWS

ഇരുനിലക്കെട്ടിടം നിലംപതിച്ചു : ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്‌

Published : 21st September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുളക്കുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കാരയ്ക്കാട് 73ാംനമ്പര്‍ പട്ടങ്ങാട് എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇന്നലെ പുലര്‍ച്ചെ 5.45ന് തകര്‍ന്നു വീണത്. അപകടത്തില്‍ ബീഹാര്‍ സ്വദേശികളും തൊഴിലാളികളുമായ ധര്‍മ്മേന്ദ്ര കിഷോര്‍ (32), പ്രേംചന്ദ് (21) എന്നിവര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തില്‍ മറ്റൊരു ബീഹാര്‍ സ്വദേശിയും മാര്‍ത്താണ്ഡം സ്വദേശിയായ വെങ്കിടേഷ് (45) എന്നയാളും ഇവരോടൊപ്പം താമസിച്ചിരുന്നു. ഇവര്‍ പ്രഭാത കൃത്യങ്ങള്‍ക്കായി പുലര്‍ച്ചെ കെട്ടിടത്തിനു പുറത്തിറങ്ങിയിരുന്നപ്പോഴാണ് സംഭവം. കെട്ടിടം തകര്‍ന്നത്. കെട്ടിടത്തിന്റെ മുകള്‍നിലയിലുള്ള രണ്ട് മുറികളാണ് തൊഴിലാളികള്‍ക്ക് താമസത്തിനായി വാടകയ്ക്ക് നല്‍കിയിരുന്നത്. ശബ്ദംകേട്ട് ഓടികൂടിയ പ്രദേശവാസികള്‍ ചെങ്ങന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘത്തെ വിളിച്ചു വരുത്തിയാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. കെട്ടിടത്തിന്റെ ഒന്നാം നില കോണ്‍ക്രിറ്റും മുകള്‍ നില ഓടും പാകിയതായിരുന്നു. ഓടുപാകിയ ഭാഗത്താണ് തൊഴിലാളികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. കെട്ടിടം തകര്‍ന്നപ്പോള്‍ മുകള്‍നില മേല്‍ക്കൂര അടക്കം അല്‍പം മുന്നിലേക്ക് തെറിച്ചുവീണതും കോണ്‍ക്രീറ്റ് സ്ലാബുകളുടേയും, തൂണുകളുടേയും അടിയില്‍ പെടാതിരുന്നതും തൊഴിലാളികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായി. അപകടം നടന്ന കെട്ടിടം തകര്‍ന്നു വീണ മൈതാനത്തു തന്നെയാണ് കാരയ്ക്കാട്, പട്ടങ്ങാട് ഗവ:എല്‍ പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് നാട്ടുകാര്‍ക്കൊപ്പം അഗ്്‌നിശമന സേനാംഗങ്ങളായ സ്റ്റേഷന്‍ ഓഫീസര്‍ ശംഭു നമ്പൂതിരി, ലീഡിങ് ഫയര്‍മാന്‍ അനില്‍ കുമാര്‍,  ഫയര്‍മാന്‍മാരായ വിമല്‍ രാജ്, ഷാജി, ലാല്‍ കുമാര്‍, ധനേഷ്, അജീഷ്, ഗോഡ്‌വിന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss