|    Jul 28 Fri, 2017 10:40 pm
FLASH NEWS

ഇരുട്ടിന്റെ മറവില്‍ മംഗലം പാലത്ത് മാലിന്യം തള്ളുന്നു

Published : 7th October 2016 | Posted By: Abbasali tf

വടക്കഞ്ചേരി: വടക്കഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും കോഴിമാലിന്യവും അറവ് മാലിന്യം, ചീഞ്ഞളിഞ്ഞ മല്‍സ്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ദേശീയ പാതയുടെയും വടക്കഞ്ചേരി ബസാര്‍ റോഡിന്റെയും ഇടയില്‍ ബൈപ്പാസിന് സമീപം തള്ളുന്നു. രൂക്ഷമായ ദുര്‍ഗന്ധം മൂലം ഇത് വഴി നടക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ കണ്ണമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുകയും കാടുകള്‍ വെട്ടിതെളിയിക്കുകയും ചെയ്തു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോന്‍, വാര്‍ഡ് മെംബര്‍ എസ് ഷക്കീല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം മണികണ്ഠന്‍, കെ എ സക്കീര്‍ ഹുസ്സൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്തത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുമെന്നും മേഖലയില്‍ കാമറ സ്ഥാപിക്കുമെന്നുള്‍പ്പെടെയുള്ള നടപടികളുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോവുമെന്ന് പ്രസിഡന്റ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക