|    Jan 24 Tue, 2017 6:57 pm
FLASH NEWS

ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയായി കേരള, തമിഴ്‌നാട് ബസ്സുകളുടെ മല്‍സരയോട്ടം

Published : 17th October 2016 | Posted By: Abbasali tf

പാറശാല: ദേശീയപാതയില്‍ കേരള, തമിഴ്‌നാട് ട്രാന്‍സ്‌പോ ര്‍ട്ടുകളുടെ മല്‍സരയോട്ടം ഇരുചക്രവാഹന യാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. തിരുവനന്തപുരത്ത് നിന്നും നാഗര്‍കോവില്‍ വരെയുള്ള ഇരു ബസ്സുകളുടേയും ഒരേ സമയത്തുള്ള ഷെഡ്യൂളുകളാണ് മല്‍സര ഓട്ടങ്ങള്‍ക്ക് കാരണം.  ബസിനെ മറികടക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും ടൂവീലര്‍യാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുന്നത്. ഇതുകാരണം റോഡില്‍ പൊലിഞ്ഞ ടൂവീലര്‍ യാത്രികര്‍ നിരവധിയാണ്. കേരളബസിനോട് മല്‍സരിക്കുന്ന തമിഴ്‌നാട് ബസ്സുകള്‍ പലപ്പോഴും പലസ്റ്റോപ്പുകളിലും നിര്‍ത്താറുമില്ല. നിര്‍ത്തിയാല്‍ തന്നെ പുറകിലുള്ള ബസ്സിന് സൈഡ് നല്‍കാതിരിക്കാന്‍ റോഡിന്റെ മധ്യഭാഗത്ത് നിര്‍ത്തിയിടുന്നതും പതിവാണ്. കഴിഞ്ഞദിവസം ഉദിയന്‍കുളങ്ങരയില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് വന്ന തമിഴ്‌നാട്  ബസ് പരശുവയ്ക്കല്‍ സ്വദേശിയായ യുവാവിനെ ഇടിച്ചുവീഴ്ത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ടൂവീലര്‍ യാത്രക്കാരായ രണ്ട് തമിഴ്‌നാട് സ്വദേശികളായ യുവാക്ക ള്‍ക്കും തമിഴ്‌നാട് ബസ് സൈഡ് നല്‍കാത്തതിനാല്‍ റോഡിന്റെ സൈഡ്  ഭിത്തിയില്‍ തട്ടി അപകടം സംഭവിച്ചിരുന്നു. ചില സമയങ്ങളില്‍ വേഗത കുറച്ചുള്ള തമിഴ് ബസ്സിന്റെ യാത്ര മറ്റുള്ള വാഹനയാത്രക്കാര്‍ക്ക് ജീവന് തന്നെ  ഭീഷണിയായിത്തീരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക