|    Nov 21 Wed, 2018 5:46 am
FLASH NEWS

ഇരുക്കൂറില്‍ പരക്കെ നാശം

Published : 10th August 2018 | Posted By: kasim kzm

ഇരിക്കൂര്‍: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും പരക്കെ നാശം. ഇരിക്കൂര്‍ പുഴ കരകവിഞ്ഞൊഴുകി. കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. മലയോര മേഖലയില്‍ പലയിടങ്ങളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായി. ഏക്കര്‍ കണക്കിന് കൃഷി നാശമുണ്ടായി.
നൂറിലേറെ വീടുകളില്‍ വെള്ളം കയറി. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയടക്കം നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി. ഇരിക്കൂറിലും പെടയങ്കോടും വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങളെയും താമസക്കാരെയും ബന്ധുവീടുകളിലേക്ക് മാറ്റി. റോഡുകള്‍ വെള്ളത്തിലായതിനാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇരിക്കൂര്‍ ജലനിധി ഓഫിസും സമീപത്തെ അങ്കണവാടിയും വെള്ളത്തില്‍ ചുറ്റപ്പെട്ടു.
അകത്തേക്ക് വെള്ളം കയറുന്നതിനാല്‍ ഉപകരണങ്ങളും ഫയലുകളും ജീവനക്കാര്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ മാറ്റിയിരുന്നു. ജലനിധി ഓഫിസിനു സമീപത്തെ പി സിദ്ദീഖ് ഹാജി സെഞ്ച്വറി, ഇ ഇ ഫൈസല്‍ കാസിം, ആമിന, പി പി മുഹമ്മദ്, നസീര്‍, ഫാത്തിമ, ഷാജിത്, കെ അബ്ദുല്‍ ഖാദര്‍ ഹാജി, ഹനീഫ, അബ്ദുസലാം, സൈനബ, ഫഹദ്, അബു, പള്ളിപ്പാത്ത് ജമാല്‍, എ പി ഖദീജ, എന്‍ അയ്യൂബ്, എം സഫീറ, പി പി മായന്‍, പി പി അയ്യൂബ്, എ സി നിസാര്‍, പി ഖദീജ, എ സി ആയിഷ, കെ അബ്ദുല്‍ ഗഫൂര്‍ ഹാജി, എന്‍ ജമീല, നിടുവള്ളൂരിലെ വി വി അബ്ദുര്‍റഹ്്മാന്‍, ഒമ്പാന്‍ മൂസാന്‍, വി അശ്‌റഫ്, എം അബു, എന്‍ ഖദീജ, പട്ടുവത്തെ കെ അബ്ദുസ്സലാം ഹാജി, കണക്കുല്‍ അബ്ദുല്‍ ജബ്ബാര്‍, പള്ളിപ്പാത്ത് മര്‍സൂഖ്, സി സി റാബിയ സുബൈദ, സി സി അബ്ദുല്ല ഹാജി, പി കെ ശംസുദ്ദീന്‍, പി സറീന, കെ ടി ആയിഷ, പി റാബിയ, അശ്‌റഫ് മൗലവി, കെ ടി റാബിയ, കെ ടി ഷക്കീം, എ സി മനോഹരന്‍, കെ ആര്‍ എം മുസ്തഫ, കെ മുഹമ്മദലി, കെ അബ്ദുല്ല, ശ്രീധരന്‍ നമ്പ്യാര്‍, പി പി രമണി, കെ റഷീദ, കെ പുരുഷോത്തമന്‍, ശിവാനന്ദന്‍, എന്‍ വി അബ്ദുല്‍ ഗഫൂര്‍, കെ വി അബ്ദുല്‍ ഗഫൂര്‍, കെ നൂറുദ്ദീന്‍, സാദത്ത്, ബീരാന്‍ മൗലവി, ഇ ഒ തസ്്‌ലീമ, വണ്ടിത്താവളത്ത് സി സി ശാക്കിര്‍, ശബീര്‍, പെടയങ്കോട്ടെ ഖദീജ, ശാദുലി, ദേവദാസ് എന്നിവരുടെ വീടുകള്‍ കൂടാതെ കുട്ടാവിലെ നാല് സെന്റിലെ നാല് വീടുകളും വെള്ളക്കെട്ടിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss