|    May 30 Tue, 2017 11:28 am
FLASH NEWS

ഇരുകൊറിയകളും അടുത്തയാഴ്ച ചര്‍ച്ച നടത്തും

Published : 21st November 2015 | Posted By: SMR

സോള്‍: ഉത്തരകൊറിയയും ദക്ഷിണകൊറിയയും അടുത്തയാഴ്ച ഉന്നതതല ചര്‍ച്ചകള്‍ നടത്തുമെന്നു ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഗസ്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നതിനുശേഷം ഇതാദ്യമായാണ് ചര്‍ച്ച നടക്കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ച നടന്ന അതിര്‍ത്തിയിലെ പാന്‍മുന്‍ജോമിലായിരിക്കും ചര്‍ച്ച നടത്തുക. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും ആഗസ്തില്‍ കരാറിലെത്തിയത്. തങ്ങള്‍ നേരത്തേ തന്നെ ചര്‍ച്ച നടത്താന്‍ അഭ്യാര്‍ഥിച്ചിരുന്നെങ്കിലും ഉത്തരകൊറിയയുടെ ഭാഗത്തുനിന്നും ഇപ്പോഴാണ് പ്രതികരണ—മുണ്ടായതെന്ന് ദക്ഷിണകൊറിയ പ്രതികരിച്ചു. ഈ മാസം 26നാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും കൈക്കൊള്ളില്ലെന്നാണു കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day