|    Dec 11 Mon, 2017 7:52 am
Home   >  Editpage  >  Editorial  >  

ഇരിപ്പും നടപ്പും

Published : 4th January 2017 | Posted By: fsq

ഓഫിസ് ജോലിക്കാരില്‍ ഏറെ പേരും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ്. ഈ സെക്കന്‍ഡ് എഡിറ്റ് ടൈപ്പ് ചെയ്യുന്ന ഡിടിപി ജീവനക്കാര്‍ മുതല്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എട്ടും ഒമ്പതും മണിക്കൂര്‍ ഇങ്ങനെ ജോലി ചെയ്യുന്നവരില്‍ മിക്കവരിലും വിഷാദരോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നു. ഇവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകളുടെ ഭാഗമായി ഇരുന്നു ജോലി ചെയ്യുന്ന 30 പേരെ ഒരു പരീക്ഷണത്തിനു വിധേയമാക്കി. ആറുമണിക്കൂര്‍ ജോലി ചെയ്യുന്നവരായിരുന്നു അവര്‍. ഇടയ്ക്ക് ടോയ്‌ലറ്റില്‍ പോവാനല്ലാതെ ഒരിക്കലും ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാത്തവരും അരമണിക്കൂര്‍ നടന്നതിനുശേഷം അഞ്ചരമണിക്കൂര്‍ ഒരേ ഇരിപ്പില്‍ ജോലി ചെയ്തവരും ഓരോ അരമണിക്കൂറിനുമിടെ അഞ്ചു മിനിറ്റ് വീതം എഴുന്നേറ്റു നടന്നവരുമായി മൂന്നു വിഭാഗങ്ങളായി ഇവരുടെ ആരോഗ്യാവസ്ഥയെ പഠനവിധേയമാക്കിയപ്പോള്‍ മൂന്നാമത്തെ കൂട്ടരാണ് കൂടുതല്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിക്കണ്ടത്. പൊതുവെ ഇവര്‍ സന്തുഷ്ടരും പെട്ടെന്നു തീരുമാനമെടുക്കാന്‍ കഴിയുന്നവരുമായി കാണപ്പെട്ടു. ഇവരുടെ രക്തചംക്രമണം ഭേദപ്പെട്ട നിലയിലായിരുന്നു. ഉന്മേഷവും ഭക്ഷണത്തോടുള്ള സമീപനവും ചിന്താശീലവും ആശാവഹമായിരുന്നു. ഇത്തരക്കാരില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമത ലഭിക്കുന്നതിനാല്‍ തൊഴിലുടമകള്‍ക്കും ഇവര്‍ പ്രിയപ്പെട്ടവരായിരിക്കുമെന്ന് കരുതപ്പെടുന്നു.  പ്രഭാത-സായാഹ്ന സവാരികള്‍ക്കു പുറമേയും ശാരീരികമായ ചലനങ്ങള്‍ ആരോഗ്യത്തിന് അനിവാര്യമാണെന്ന് പരീക്ഷണം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക