|    Nov 20 Tue, 2018 11:04 pm
FLASH NEWS

ഇരിണാവില്‍ ജ്വല്ലറി തുരന്ന് കവര്‍ച്ചാശ്രമം

Published : 29th August 2018 | Posted By: kasim kzm

കണ്ണപുരം: ഇരിണാവ് ടൗണി ല്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാശ്രമം. ഇരിണാവ് റോഡ് ജങ്ഷനിലെ ശ്രീകണ്ഠ ജ്വല്ലറിയിലാണ് സംഭവം. ജ്വല്ലറിയുടെ കിഴക്കുവശത്തെ ചുമര്‍ തുരന്ന് ഒരാള്‍ക്ക് അകത്തുകടക്കാന്‍ പാകത്തില്‍ ദ്വാരമുണ്ടാക്കിയ നിലയിലായിരുന്നു. ഉടമ കണ്ണപുരം പാറപ്പുറത്ത വി വി വിനോദ് ഇന്നലെ രാവിലെ 9.30ഓടെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് ചുമര്‍ തുരന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ കണ്ണപുരം പോലിസില്‍ വിവരമറിയിച്ചു.
എസ്‌ഐ മഹേഷ് കെ നായരുടെ നേതൃത്വത്തിലുള്ള സംഘവും വളപട്ടണം സിഐ എം കൃഷ്ണനും പരിശോധന നടത്തി. ജ്വല്ലറിയിലെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി പെയ്ത കനത്ത മഴയ്ക്കിടെയാണ് കവര്‍ച്ചാശ്രമമെന്ന് കരുതുന്നു.
കടവരാന്തയില്‍ ചളിപുരണ്ട കാല്‍പാടുകള്‍ കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നാണു പോലിസ് നിഗമനം. അന്വേഷണം ഊര്‍ജിതമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss