|    Jan 19 Thu, 2017 1:48 am
FLASH NEWS

ഇരിട്ടി ബസ്സ്റ്റാന്റ് റോഡില്‍ അപകടം പതിവാകുന്നു

Published : 2nd April 2016 | Posted By: SMR

ഇരിട്ടി: ഇരിട്ടി ബസ്സ്റ്റാന്‍ഡ് റോഡില്‍ അപകടം പതിവാകുന്നു. പഴയ ബസ്റ്റാന്റില്‍ നിന്നു പുതിയ ബസ്സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടം തുടര്‍ കഥയാവുന്നത്. സ്റ്റാന്റിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ അമിത വേഗതയില്‍ വരുന്നതാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണം.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ഏറെ ജനതിരക്കേറിയ ഭാഗത്ത് പലപ്പോഴും യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. തൊട്ടടുത്ത് തന്നെ ട്രാഫിക് സര്‍ക്കിളും പോലിസും ഉണ്ടെങ്കിലും വാഹനത്തിന്റെ അമിത വേഗത നിയന്ത്രിക്കാന്‍ നടപടിയുണ്ടാവുന്നില്ല.
അപകടം നിയന്ത്രിക്കാന്‍ അടിയിന്തിര നടപടി സ്വീകരിക്കണമെന്ന് ഇരിട്ടി ക്രിയറ്റീവ് മെന്‍സ് കോഓഡിനേഷന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക