|    Jun 23 Sat, 2018 8:05 am
FLASH NEWS

ഇരിട്ടി പുഷ്‌പോല്‍സവം നാളെ മുതല്‍

Published : 21st December 2017 | Posted By: kasim kzm

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ ഏഴാമത് പുഷ്‌പോല്‍സവം 22 മുതല്‍ ജനുവരി 7 വരെ ഇരിട്ടിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തലശ്ശേരി-വളവുപാറ സംസ്ഥാന പാതയ്ക്കു സമീപം തവക്കല്‍ കോംപ്ലക്‌സിനിനടുത്താണ് പ്രദര്‍ശനം. 22 വൈകീട്ട് അഞ്ചിന് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് അംബാസിഡര്‍ സിനിമാതാരം എസ്തര്‍ വിശിഷ്ടാതിഥിയാവും. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി എ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക് നഗരസഭാ ചെയര്‍മാന്‍ പി പി അശോകനും ഫയര്‍ഫോഴ്‌സ് പ്രദര്‍ശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മയും എക്‌സൈസ് പ്രദര്‍ശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നയും ശുചിത്വ മിഷന്‍ പ്രദര്‍ശനം തഹസില്‍ദാര്‍ കെ കെ ദിവാകരനും ജൈവജാലകം നാട്ടറിവ് കാര്‍ഷിക പ്രദര്‍ശനം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും ആറളം ഫാം സ്റ്റാള്‍ ആറളം ഫാമിങ് കോര്‍പറേഷന്‍ എംഡി കെ പി വേണുഗോപാലന്‍, കെഎസ്ഇബി പ്രദര്‍ശനം കെഎസ്ഇബി ബോര്‍ഡംഗം ഡോ. വി ശിവദാസനും റെയ്ഡ്‌കോ കാര്‍ഷികോപകരണ പ്രദര്‍ശനം ചെയര്‍മാന്‍ വല്‍സന്‍ പനോളിയും ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി വിവിധ മല്‍സരങ്ങളും നടത്തും. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss