|    May 26 Sat, 2018 12:00 pm
FLASH NEWS

ഇരിട്ടി പാലത്തില്‍ ബോയിലര്‍ കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

Published : 16th November 2016 | Posted By: SMR

ഇരിട്ടി: കൂറ്റന്‍ ബോയിലറിന്റേതെന്നു സംശയിക്കുന്ന സ്റ്റീല്‍ പാത്രത്തിന്റെ ഭാഗം ഇരിട്ടി പാലത്തില്‍ കുടുങ്ങി ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ലോറിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന കൂറ്റന്‍ സ്റ്റീല്‍ പാത്രത്തിന്റെ ഭാഗമാണ് ഇരിട്ടി പാലത്തിന്റെ മധ്യഭാഗത്തായി പാലത്തിന്റെ മുകള്‍ത്തട്ടിലെ ഇരുമ്പുബാറുകളില്‍ കുടുങ്ങി തൂങ്ങിക്കിടന്നത്. ഇത് കയറ്റിക്കൊണ്ടുവന്ന ലോറി നിര്‍ത്താതെ പോയി. ഇന്നലെ പുലര്‍ച്ചെ 4.30തോടെയാണു സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഇരിട്ടി ഫയര്‍ഫോഴ്‌സ് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ടി മോഹനന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും നാട്ടുകാരും വാഹന യാത്രക്കാരും മറ്റും ചേര്‍ന്ന് പാലത്തില്‍ കുടുങ്ങിയ ബോയിലര്‍ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss