|    Jul 17 Tue, 2018 10:04 am
FLASH NEWS

ഇരിട്ടി പാലത്തിന്റെ ടെസ്റ്റ് പൈലിങ് ഒഴുകിപ്പോയ സംഭവം : ഐഐടിയിലെ വിദഗ്ധസംഘം പരിശോധന നടത്തി

Published : 16th September 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടിയില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിങ് ഒഴുകിപ്പോയ സംഭവത്തില്‍ ഐഐടിയിലെ വിദഗ്ധസംഘം പരിശോധന നടത്തി. ലോക ബാങ്കിന്റെയും കെഎസ്ടിപിയുടെയും പാലം നിര്‍മാണം വിദഗ്ധരുടെയും നിര്‍ദേശപ്രകാരം ഐഐടിയിലെ സീനിയര്‍ പ്രഫസര്‍ നൈനാന്‍ കുര്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവില്‍ നിര്‍ദേശിക്കപ്പെട്ട പാലത്തിന്റെ തൂണുകളുടെ പൈലിങിന്റെ എണത്തില്‍ വര്‍ധന് വരുത്താന്‍ സംഘം നിര്‍ദേശിച്ചു. നാല് പൈലിങ് ആറായി ഉയര്‍ത്താനാണ് ശുപാര്‍ശ. കൂടാതെ, പൈലിങുകള്‍ തമ്മിലുള്ള അകലം ചുരുങ്ങിയത് രണ്ടര മീറ്ററാക്കണമെന്നും നിര്‍ദേശിച്ചു. പുഴയില്‍ പ്രകൃതിദത്തമായി രൂപംകൊണ്ട പാറയിലേക്ക് എത്തുന്നതിനായി പൈലിങിന്റെ ആഴം ഒന്നര മീറ്ററില്‍നിന്ന് രണ്ടു മീറ്ററെങ്കിലും ഉണ്ടാവണമെന്നും നിര്‍ദേശിച്ചു. വിദഗ്ധസംഘത്തിന്റെ നിര്‍ദേശം കെഎസ്ടി.പിക്ക് സമര്‍പ്പിക്കും. കെഎസ്ടിപി ഇത് അംഗീകരിച്ച് പുതിയ ഡിസൈന്‍ ഉണ്ടാക്കിവേണം നിര്‍മാണം ആരംഭിക്കാന്‍. ആകെ 144 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമായി പണിയുന്ന പാലത്തിന് നാലു തൂണുകളാണ് ഉള്ളത്. ഇതില്‍ പാലത്തിന്റെ ഇരുകരകളിലുമുള്ള രണ്ടു തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വെള്ളത്തില്‍ നിര്‍മിക്കേണ്ട രണ്ട് തൂണുകളില്‍ ഒന്നിന്റെ ടെസ്റ്റ് പൈലിങാണ് മഴവെള്ള പാച്ചലില്‍ ഒഴുകിപ്പോയത്. പുഴയില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ പൈലിങ് നടത്തണമെങ്കില്‍ വീണ്ടും മണ്ണിട്ട് ഉയര്‍ത്തണം. പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടയ്ക്കുന്നതിന് മുമ്പ് തൂണുകളുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കരാറില്‍ നിര്‍ദേശിച്ച സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവില്ല. വിദഗ്ധസംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ടിപി പുതിയ രൂപരേഖ തയ്യാറാക്കണം. കെഎസ്ടിപി ഡെപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പ്രവിന്ത്, പാലം വിഭാഗം എന്‍ജിനീയര്‍ രാജേഷ്, കരാര്‍ കമ്പനി ജനറല്‍ മാനേജര്‍ പയസ് ആന്റണി, പ്രൊജക്റ്റ് മാനേജര്‍ എം പി സുരേഷ്, ഡെപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍മാരായ ശ്രീരാജ്, ദിനേഷ് എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss