|    Jul 28 Fri, 2017 6:34 am
FLASH NEWS

ഇരിട്ടി പാലം: ബലപരിശോധന തുടങ്ങി

Published : 5th October 2016 | Posted By: Abbasali tf

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി പണിയുന്ന ഇരിട്ടി പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. പാലത്തിന്റെ പൈലിങ് പണി പൂര്‍ത്തിയാക്കിയതിന്റെ ബലപരിശോധന തുടങ്ങി. 12 ടണ്‍ ഭാരമുള്ള ഹാമര്‍ വച്ചാണ് പരിശോധനകള്‍ നടത്തിവരുന്നത്. ഇത്തരം പരിശോധന പണി പൂര്‍ത്തിയാക്കി പൈലിങുകളിലെല്ലാം നടക്കും. പുഴയുടെ ഇരുകരകളിലും പുഴകളിലുമാണ് പൈലിങ് പ്രവൃത്തികള്‍ നടത്തേണ്ടത്. 48 പൈലിങാണ് വേണ്ടത്. കരയിലെ ഒരു ഭാഗത്തെ പണിപൂര്‍ത്തിയായ പൈലിങിന്റെ ബലപരിശോധനയാണ് നടത്തുന്നത്. മറുഭാഗത്തെ പൈലിങിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. ഇരുകരകളിലെയും പൈലിങ് പ്രവൃത്തി പൂര്‍ത്തിയാക്കി പുഴയില്‍ വെള്ളം തിരിച്ചു വിട്ട ശേഷമാണ് പുഴയില്‍ പെലിങ് നടത്തുക. പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ അടച്ചാല്‍ പുഴയില്‍ വെള്ളം കയറുകയും പാലത്തിന്റെ പ്രവൃത്തികള്‍ നിലക്കുകയും ചെയ്യും. ഷട്ടര്‍ അടയ്ക്കാന്‍ വൈകിയാല്‍ ഡിസംബറോടെ പൈലിങ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. പെരുമ്പാവൂറിലെ ഇകെകെ കമ്പനിയാണ് കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ കളറോഡ്, ഉളിയില്‍, ഇരിട്ടി, കൂട്ടുപുഴ എന്നീ പാലങ്ങള്‍ പുതുക്കി പണിയേണ്ടതാണ്. അന്തര്‍സംസ്ഥാന പാതയിലെ പ്രധാനപാലമയ ഇരിട്ടി പാലത്തിലുണ്ടാവുന്ന ഗതാഗത കുരുക്കുമൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ആദ്യം ഇരിട്ടി പാലത്തിന്റെ പ്രവൃത്തികള്‍ക്ക് കരാറുകാരന്‍ മുന്‍ഗണന നല്‍കിയത്. ബ്രിട്ടീഷുകാര്‍ പണിത ഈ മുത്തശ്ശിപ്പാലം വര്‍ഷം ഏറെ പിന്നിട്ടും ഇത്തരം പ്രൗഢിയോടെ അന്തര്‍സംസ്ഥാന പാതയുടെ കവാടമായി നിലകൊള്ളുന്നു. ഈ പാലം നിലനിര്‍ത്തിയാണ് അഞ്ച് മീറ്റര്‍ അകലെ സൗകര്യ പ്രദമായ പുതിയപാലം പണിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക