|    Oct 22 Mon, 2018 12:12 am
FLASH NEWS

ഇരിട്ടി പാലം ജങ്ഷനില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ ധാരണ

Published : 9th September 2017 | Posted By: fsq

 

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പാലം ജങ്ഷനില്‍ വീതികൂട്ടുന്നതിന് കുടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ ധാരണ. പയഞ്ചേരി മുതല്‍ ഇരിട്ടി പാലം വരെയുള്ള ഭാഗം വീതികൂട്ടി നവീകരിക്കാനും തീരുമാനമായി. ഈ ഭാഗത്ത് നിലവില്‍ മറ്റു ഭാഗങ്ങളില്‍ ഉള്ളതുപോലെ 10 മീറ്റര്‍ മാത്രം വീതികൂട്ടി നവീകരിക്കുമെന്ന ആശങ്ക ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത കെഎസ്ടിപി ഉദ്യേഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ തന്നെ പയഞ്ചേരി മുതല്‍ ഇരിട്ടി പാലം വരെയുള്ള ഭാഗത്ത് 10 മുതല്‍ 16 മീറ്റര്‍ വരെ വീതിയുണ്ട്. ഈസ്ഥലം പരിപൂര്‍ണമായും ഉപയോഗപ്പെടുത്താതെ നവീകരണം നടത്തിയാല്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിക്കുമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇരിട്ടി പാലം ജങ്ഷനില്‍ നിലവില്‍ ഏറ്റെടുത്ത സ്ഥലത്തിന് പുറമെ ഒന്നരയേക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കാന്‍ നേരത്തെ കെഎസ്ടിപി അധികൃതര്‍ സര്‍ക്കാരില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. തളിപ്പറമ്പ്-വീരാജ്‌പേട്ട റോഡ് തിരിയുന്ന ജങ്ഷന്‍ കൂടിയായ ഇവിടെ വീതികുറഞ്ഞാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുമെന്നതിനാലാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കൂട്ടുപുഴ പാലം ഉള്‍പ്പെടുയുള്ള പാലങ്ങളുടെ നിര്‍മാണം ഊര്‍ജിതപ്പെടുത്താനും തീരുമാനമായി. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ ഡിക്രൂസ്, ലോകബാങ്ക് പ്രതിനിധി സോണി തോമസ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss