|    Jul 19 Thu, 2018 9:08 pm
FLASH NEWS

ഇരിട്ടി നഗരസഭാ ആയുര്‍വേദ ആശുപത്രി ചികില്‍സ തേടുന്നു

Published : 24th September 2017 | Posted By: fsq

 

സാദിഖ് ഉളിയില്‍

ഇരിട്ടി: ഇരിട്ടി നഗരസഭാ ആയുര്‍വേദ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യമില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. ഉളിയില്‍ ടൗണിനു സമീപം 19 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ആശുപത്രിയാണ് സ്ഥല പരിമിതി മൂലം നിന്നു തിരിയാന്‍ ഇടമില്ലാത്തെ രോഗികളും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്നത്. 1993ല്‍ കീഴൂര്‍-ചാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് സംസ്‌കാരിക കേന്ദ്രത്തിന് വേണ്ടി നിര്‍മിച്ച കെട്ടിടം പിന്നീട് 1998ല്‍ ആയുര്‍വേദ ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ദിനംപ്രതി 150ഓളം രോഗികള്‍ എത്തുന്ന ഇവിടെ നിലവിലുള്ള സ്ഥിരം ഡോക്‌ടെറെ ആഴ്ചയില്‍ രണ്ടുദിവസം ഇരിട്ടിക്കടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മതിയായ ഇരിപ്പിടം പോലുമില്ലാത്തതിനാല്‍ മണിക്കൂറുകളോളം നില്‍ക്കേണ്ട അവസ്ഥയാണ്. പലപ്പോഴും ജീവനക്കാരുടെ റൂമുകളിലാണ് രോഗികള്‍ കയറിയിരിക്കുന്നത്. ആശുപത്രിയോട് ചേര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് നിര്‍മിച്ച മരുന്ന് പാകം ചെയ്യാനുള്ള ഷെഡ് ചോര്‍ന്നൊലിക്കുകയാണ്. മഴ പെയ്താല്‍ മരുന്ന് പാകം ചെയ്യാനാവാത്ത അവസ്ഥയാണ്. ഗുണനിലവാരം കുറഞ്ഞ ഷീറ്റ് കൊണ്ടാണ് ഷെഡ് നിര്‍മിച്ചതെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഒപി സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റുമെന്ന് നഗരസഭാ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല. നിരവധി രോഗികളെത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss