|    Feb 23 Fri, 2018 4:27 am
FLASH NEWS

ഇരിട്ടി നഗരസഭയില്‍ പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്കു തുടക്കം

Published : 18th January 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി നഗരസഭയില്‍ പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്കു തുടക്കമായി. കഴിഞ്ഞ മുന്നു മാസക്കാലമായി നഗരസഭയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ ബോധവല്‍ക്കരണത്തിനു ശേഷമാണ് പദ്ധതി രണ്ടു ദിവസം മുമ്പ് പ്രാബല്യത്തില്‍ വന്നത്. ഘട്ടംഘട്ടമായാണ് നിയമം കര്‍ശനമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ അിറയിച്ചു.ഇന്നുമുതല്‍ 31 വരെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തില്‍ സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തും. തുടര്‍ന്നു ഫെബ്രവരി ഒന്നു മുതല്‍ 28 വരെ രണ്ടാംഘട്ട പരിശോധനയും നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യും. മാര്‍ച്ച് ഒന്നിന് സമ്പൂര്‍ണ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിത സഗരസഭയായി പ്രഖ്യാപനം നടത്തും. എല്ലാതരം പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, ഇല, തെര്‍മോകോള്‍ എന്നിവയ്ക്കാണ് നിരോധനം. നഗരസഭാ പ്രദേശത്ത് നടത്തുന്ന വിവാഹമുള്‍പ്പടെയുള്ള പരിപാടികള്‍ സര്‍ക്കാരിന്റെ ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് പ്ലാസ്റ്റിക്ക് ഒഴിവാക്കി സഹകരിക്കണമെന്നും പൂര്‍ണരിതിയില്‍ ഹരിത കല്ല്യാണം നടത്തുന്നവരില്‍ നിന്നു തിരഞ്ഞെടുക്കുന്നവര്‍ക്ക് 10001 രുപ പരിതോഷികം നല്‍കുമെന്നും ചെയര്‍മാന്‍ അിറയിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ സരസ്വതി, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ പി പി ഉസ്മാന്‍, പി വി മോഹനന്‍, സി മുഹമ്മദലി,ബല്‍ക്കീസ്, ഇന്ദുമതി, എച്ച്‌ഐ പി കെ സുരേഷ്ബാബു, ഉസ്മാന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss