|    Nov 18 Sun, 2018 9:46 pm
FLASH NEWS

ഇരിട്ടി നഗരസഭയില്‍ ക്ലീന്‍ സിറ്റി സ്‌ക്വാഡ്

Published : 2nd August 2018 | Posted By: kasim kzm

ഇരിട്ടി: ഇരിട്ടി നഗരസഭാ പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നവരെയും പ്ലാസ്റ്റിക് കത്തിക്കുന്നവരെയും കണ്ടത്താന്‍ ക്ലീന്‍ സിറ്റി സ്‌ക്വാഡ് രൂപികരിച്ചൂ. ഒരോ വാര്‍ഡിലും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. വാര്‍ഡിലെ മാലിന്യം വലിച്ചെറിയാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരിക്കും.
ജലാശയങ്ങളിലും പൊന്തക്കാടുകളിലും പൊതുസ്ഥലത്തും കല്‍പണകളിലും മാലിന്യം നിക്ഷേപിക്കുന്നവരെയും ഇതിന് ഉപയോഗിക്കുന്ന വാഹനങ്ങളെയും കണ്ടത്തി രേഖാമൂലം വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി വഴി നഗരസഭയിലും പോലിസ് സ്റ്റേഷനിലും അറിയിക്കും. ഇവര്‍ക്കെതിരേ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്യും. ഈടാക്കിയ പിഴയുടെ 25 ശതമാനം തുക സ്‌ക്വാഡുകള്‍ക്ക് നല്‍കാനും തീരുമാനിച്ചു. ഹരിത സേനയ്ക്കു പ്ലാസ്റ്റിക് നല്‍കാതെ വീടുകളിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് കത്തിക്കുന്നവരുടെ വിവരങ്ങളും സ്‌ക്വാഡ് വഴി ശേഖരിച്ച് നിയമ നടപടി സ്വീകരിക്കും. ഓപറേഷന്‍ ക്ലീന്‍ സിറ്റി എന്ന പേരിലുള്ള പദ്ധതി സപ്തംബര്‍ ഒന്നിന് ആരംഭിക്കും. പദ്ധതി ആസൂത്രണത്തിനായി നഗരസഭ ഒാഫിസില്‍ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഉസ്മാന്‍ ചാലിയാടന്‍, പി ശ്രീജിത്ത് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഇരിട്ടി എഎസ്‌ഐ പ്രഭാകരന്‍, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ നാരായണന്‍ മാസ്റ്റര്‍, സി ശ്യംജിത്ത്, പ്രിജേഷ് അളോറ, എഴുത്തന്‍ രാമകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി വി മോഹനന്‍, ബല്‍ക്കീസ്, പി പി ഉസ്മാന്‍, പി എം രവീന്ദ്രന്‍, എം പി അബ്ദുര്‍ റഹ്്മാന്‍, നഗരസഭാ സെക്രട്ടറി അന്‍സല്‍ ഐസക്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദലി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss