|    Nov 19 Mon, 2018 1:57 am
FLASH NEWS

ഇരിട്ടി നഗരത്തെ നടുക്കി ലീഗ് ഓഫിസിലെ സ്‌ഫോടനം

Published : 29th August 2018 | Posted By: kasim kzm

ഇരിട്ടി: മുസ്്‌ലിംലീഗ് ഓഫിസ് കെട്ടിടത്തിലെ വന്‍ സ്‌ഫോടനം ഇരിട്ടി നഗരത്തെ നടുക്കി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് പുതിയ സ്റ്റാന്റിലെ മുസ്—ലിംലീഗ് ഓഫിസായി പ്രവര്‍ത്തിക്കുന്ന സിഎച്ച് സ്മാരക കെട്ടിടത്തിനുള്ളില്‍ ഉഗ്രശബ്ദത്തോടെ വന്‍ സ്‌ഫോടനമുണ്ടായത്.
എന്താണ് സംഭവിച്ചതെന്നറിയാതെ കെട്ടിടത്തിനുള്ളിലുള്ളവരും ബസ് സ്റ്റാന്റിലുള്ളവരും ചിതറിയോടുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തി ല്‍ സമീപത്തെ മൂന്ന് കെട്ടിടങ്ങള്‍ക്കു കനത്ത നാശമുണ്ടായെന്നതു തന്നെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമീപത്ത് നിര്‍ത്തിയിട്ട നാലു കാറുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടങ്ങളുണ്ടായത്. കെട്ടിടങ്ങളിലെ ജനല്‍ചില്ലുകളും പൊട്ടിച്ചിതറി. ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സമീപത്തെ കെട്ടിടങ്ങള്‍ക്കും പ്രകമ്പനമുണ്ടായി. പോലിസും അഗ്‌നിരക്ഷാ സേനയും നടത്തിയ പ്രാഥമികപരിശോധനയില്‍ എയര്‍കണ്ടീഷന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നായിരുന്നു നിഗമനം.
വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കെട്ടിടത്തിന് ചുറ്റും ആളുകള്‍ തടിച്ചുകൂടിയതോടെ സ്റ്റാന്റിലേക്കുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെട്ടിടത്തിനുള്ളില്‍ വന്‍ വിള്ളല്‍ കണ്ടെത്തിയതോടെ വിശദമായ പരിശോധനയ്ക്കു തീരുമാനിച്ചത്. ഇതിനിടെ ലീഗ് ഓഫിസിലെ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിന്റെ ഭിത്തിയുടെ ഒരുഭാഗം ചിതറിത്തെറിച്ചതായും കണ്ടെത്തി. ഓഫിസിനുള്ളിലെ പച്ച പെയിന്റടിച്ച കസേരകളും ചിന്നിച്ചിതറി.
കൂറ്റന്‍ സിമന്റ് കട്ടകള്‍ 20 മീറ്ററോളം അകലെ തെറിച്ചുവീണു. സിമന്റ് കട്ടകള്‍ പതിച്ചാണ് കാറുകള്‍ തകര്‍ന്നത്. സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നു സ്ഥിരീകരിച്ചതോടെ പോലിസ് കെട്ടിടം അടച്ചിട്ട് വിശദപരിശോധനയ്ക്കു തയ്യാറായി. ഇതനുസരിച്ച് വൈകീട്ടെത്തിയ ബോംബ് സ്—ക്വഡാണ് ഉഗ്ര ശേഷിയുള്ള ഐസ്‌ക്രീം ബോംബാണ് പൊട്ടിയതെന്ന് സ്ഥിരീകരിച്ചത്. കെട്ടിടത്തിനുള്ളിലേക്കു ജനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ പോലിസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസ്സിലായതോടെ തെളിവ് നശിക്കാതിരിക്കാന്‍ പോലിസ് കെട്ടിടം പൂട്ടി ഫോറ ന്‍സിക് സംഘത്തിന്റെ പരിശോധനക്കായി കാത്തുനിന്നു.
പരിശോധനയില്‍ ഓഫിസിന്റെ ഗോവണിക്ക് മുകളിലെ സാധനങ്ങള്‍ക്കിടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ആയുധശേഖരവും കണ്ടെടുത്തു. മൂന്ന് നാടന്‍ ബോംബുകളും തുരുമ്പെടുത്ത മൂന്നുവടിവാളും ആറ് ഇരുമ്പു ദണ്ഡുകളും രണ്ട് മരദണ്ഡുകളുമാണ് ഉണ്ടായിരുന്നത്. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്—ക്വഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss