|    Oct 19 Fri, 2018 7:51 pm
FLASH NEWS

ഇരിട്ടി താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിപ്രളയം

Published : 27th September 2017 | Posted By: fsq

 

ഇരിട്ടി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ഇരിട്ടി താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിപ്രവാഹം. ജില്ലയില്‍ ആദ്യമായി നടത്തിയ അദാലത്തില്‍ നിരവധിപേര്‍ വിവിധ പരാതികളുമായെത്തി. 19 വില്ലേജ് ഓഫിസുകളില്‍നിന്ന് ഈ മാസം 22 വരെ സ്വീകരിച്ച 811 അപേക്ഷകള്‍ക്ക് പുറമെ, പുതുതായി 810 അപേക്ഷകള്‍ ലഭിച്ചു. റേഷന്‍കാര്‍ഡ് സംബന്ധമായതായിരുന്നു ഇവയിലേറെയും. ഇതിനു പുറമെ ഭൂമി, വീട്, പട്ടയം സംബന്ധമായ പരാതികളും വൈദ്യുതി, വനം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പരാതികളും സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ അദാലത്ത് ക്യാംപിലേക്ക് കലക്ടര്‍ മിര്‍ മുഹമ്മദലി രാവിലെ 11നാണ് എത്തിയതെങ്കിലും 9 മണിക്കു തന്നെ നേരത്തെ ലഭിച്ച പരാതികളില്‍ വിവിധ വകുപ്പ് മേധാവികള്‍ തീര്‍പ്പുകല്‍പിച്ച് കൊടുത്തുതുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയൊഴികെയുള്ള പരാതികളാണ് സ്വീകരിച്ചതെന്നും ഇതുകൊണ്ടാണ് പരാതികള്‍ കുറഞ്ഞതെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു. വയനാട് സ്വദേശി ഒ എം രമീനയ്ക്ക് പ്രകൃതിക്ഷോഭ ധനസഹായമായി 4 ലക്ഷം രൂപ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. 2015ല്‍ കേളകം പുഴയില്‍ മുങ്ങിമരിച്ച അനു ജോസിന്റെ ഭാര്യയാണ് രമീന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 40 പേര്‍ക്ക് അനുവദിച്ച 4,54,000 രൂപയും വിതരണം ചെയ്തു. ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ മുഹമ്മദലി, റുബീന റഫീഖ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍ (എല്‍ആര്‍) ജോസിലി അമ്മ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജെ ചാക്കോ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എന്‍ രാമദാസ്, അബ്ദുല്‍ മജീദ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss