|    Feb 24 Fri, 2017 11:26 am
FLASH NEWS

ഇരിട്ടി കെഎസ്ആര്‍ടിസി ബസ് ഓപറേറ്റിങ് സെന്റര്‍ അനിശ്ചിതത്വത്തില്‍

Published : 2nd December 2016 | Posted By: SMR

ഇരിട്ടി: കെഎസ്ആര്‍ടിസി ബസ് ഓപറേറ്റിങ് സെന്റര്‍ അനിശ്ചിതത്വത്തില്‍. അഞ്ചുവര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ബസ് ഓപറേറ്റിങ് സെന്ററാണ് ഇനിയെന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഗതാഗതവകുപ്പിനു പോലും ഉത്തരമില്ലാത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ഇരിട്ടി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ മേഖലയിലെ ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും യോഗം ചേര്‍ന്ന് ഡിപ്പോ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വികരിക്കാനും സര്‍ക്കാര്‍ തലത്തില്‍ സമര്‍ദ്ദം ചെലുത്താനുമായി ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നെങ്കിലും പുരോഗതിയൊന്നുമുണ്ടായില്ല. 2011 ഫെബ്രവരി 28നാണ് ഏറെ കെട്ടിഘോഷിച്ച് പയഞ്ചേരിയില്‍ താല്‍ക്കാലിക കെട്ടിട സൗകര്യത്തോടെ കെഎസ്ആര്‍ടിസി ബസ് ഓപറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. കീഴൂര്‍-ചാവശ്ശേരി പഞ്ചായത്താണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. തുടക്കത്തില്‍ തന്നെസ്വകാര്യ-ടൂറിസ്റ്റ് ബസ് ലോബിയും കെഎസ്ആര്‍ടിസിയിലെ ചില ഉദ്യേഗസ്ഥരും ഇരിട്ടിയലെ ഡിപ്പോയ്ക്ക് എതിരായിരുന്നു. അതിനിടെ ഡിപ്പോയ്ക്ക്അനുവദിച്ച സ്ഥലം പ്രവൃത്തി അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന രണ്ടു വര്‍ഷം മുമ്പ് റവന്യൂ വകുപ്പ് തിരിച്ചുപിടിക്കുകയും ചെയ്തു. ഇരിട്ടി അസ്ഥാനമായി താലൂക്ക് അനുവദിച്ചതിനെ തുടര്‍ന്ന് മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മിക്കാമെന്ന ഉദ്ദേശത്തിലാണു റവന്യൂവകുപ്പ് സ്ഥലം തിരിച്ചുപിടിച്ചത്. ഈസ്ഥലം വിട്ടുനല്‍കിയാല്‍ മാത്രമേ ഡിപ്പോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളൂ. ധനകാര്യവകുപ്പിന്റെ പിന്തുണക്കുറവും ബസ് ഓപറേറ്റിങ് സെന്റര്‍ അനിശ്ചിതത്വത്തലാവാന്‍ കാരണമായെന്നു പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക