|    Oct 20 Fri, 2017 9:35 pm
FLASH NEWS

ഇരിട്ടി എംജി കോളജ് സ്ഥാപക ദിനാചരണം

Published : 15th July 2017 | Posted By: fsq

 

ഇരിട്ടി: ആത്മവിശ്വാസവും അര്‍പ്പണ മനോഭവും ഉണ്ടെങ്കില്‍ എത്ര വലിയ കാര്യവും എളുപ്പത്തില്‍ നേടിയെടുക്കാനാവുമെന്ന് ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദിലി. ഇരിട്ടി എംജി കോളജ് സ്ഥാപക ദിനാചരണവും മുന്‍ മന്ത്രി കെ പി നൂറുദ്ദീന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ്, സ്‌കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മവിശ്വാസം, സ്വയം പ്രചോദനം, അര്‍പ്പണ മനോഭാവം എന്നിവയുണ്ടെങ്കില്‍ ജീവിത വിജയം സുനിശ്ചിതമാണ്. ഐഎഎസ് സ്വപ്‌നം സാക്ഷാത്കരിക്കാന്‍, ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ചിട്ടയായി ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാക്കും. സിലബസ്സിനപ്പുറത്തേക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനും പഠിക്കാനുമുള്ള മനോഭവം വളര്‍ത്തിയെടുക്കണമെന്നും കലക്്ടര്‍ പറഞ്ഞു. കോളജ് മാനേജര്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം ജെ മാത്യു, മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം എ എച്ച് ഖാന്‍, സി എസ് സെബാസ്റ്റ്യന്‍, ബേബി ജോണ്‍ പൈനാപ്പള്ളില്‍, എം ജെ ജോണ്‍, എ ഗോപാലന്‍, കെ വി പ്രമോദ്കുമാര്‍, ഡോ. റജി പായിക്കാട്ട്, ഡോ. കെ വി ദേവദാസന്‍, ഡോ. ഷിജോ എം ജോസഫ്, ഡോ.ആര്‍ ബിജുമോന്‍, പി സുരേന്ദ്രന്‍, എം കെ വിനോദ്, കെ വല്‍സരാജ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക