|    Oct 21 Sun, 2018 10:47 pm
FLASH NEWS

ഇരിട്ടിയില്‍ മണല്‍വേട്ട തുടരുന്നു; രണ്ടുലോഡ് പിടികൂടി

Published : 11th September 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി  മേഖലയില്‍ മണല്‍വേട്ട തുടരുന്നു. പഴശി പദ്ധതിപ്രദേശത്തെ പടിയൂര്‍ വില്ലേജിലെ കല്ലുവയല്‍ ചടച്ചിക്കുണ്ടത്തുനിന്ന് അനധികൃതമായി വാരിക്കൂട്ടിയ രണ്ടുലോഡ് മണല്‍ ഇരിട്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായ അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി, ചരള്‍ പുഴയോരത്തുനിന്ന് 15 ലോഡും മുടയരഞ്ഞി പുഴയോരത്തുനിന്ന് 17 ലോഡ് മണലും പിടിച്ചെടുത്തിരുന്നു. മേഖലയില്‍ വന്‍തോതില്‍ മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്്ടറുടെ നിര്‍ദേശപ്രകാരം ഇരിട്ടി തഹസില്‍ദാറാണ് റവന്യൂസംഘത്തെ പരിശോധനയ്ക്കു നിയോഗിച്ചത്.പ ിടികൂടിയ മണല്‍ നിര്‍മിതി കേന്ദ്രയ്ക്ക് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാറെ റവന്യൂവകുപ്പിലെ സി ടി പ്രസാദ്, കെ പ്രതീശന്‍, കെ അഭിലാഷ്, എം പ്രകാശന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss