|    Jun 28 Wed, 2017 12:29 pm
FLASH NEWS

ഇരിട്ടിയില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് മില്ലര്‍ പുഴയിലേക്ക് മറിഞ്ഞു

Published : 2nd December 2016 | Posted By: SMR

ഇരിട്ടി: ഇരിട്ടിയില്‍ പുതിയ പാലത്തിന്റ്രെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കവെ കോണ്‍ക്രീറ്റ് റെഡിമിക്‌സുമായെത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് മില്ലര്‍ പുഴയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകീട്ട് 6.30തോടെയാണു അപകടം.  കൂട്ടുപുഴ റോഡിന്റെ വശത്തെ തൂണുകളുടെ കോണ്‍ക്രീറ്റ്പ്രവൃത്തിക്കായി റെഡിമിക്‌സുമായെത്തിയ കോണ്‍ക്രീറ്റ് മില്ലറാണ് പഴശ്ശി പദ്ധതിയുടെ ഭാഗമായ പുഴയിലെ ജലാശയത്തിലേക്ക് മറിഞ്ഞത്. പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണമായും അടച്ചതിനാല്‍ ജലവിതാനം ഉയര്‍ന്നിരിക്കയാണ്. ഈ ജലാശയത്തിലേക്ക് പുഴയുടെ നടുവിലെ തൂണുകളുടെ പൈലിങ് ജോലിക്കായി മണ്ണ് നിരത്തി നിര്‍മിച്ച റോഡിന്റെ ഒരു വശം ഇടിഞ്ഞാണ് കോണ്‍ക്രീറ്റ് മില്ലര്‍ ജലാശയത്തിലേക്ക് മറിഞ്ഞത്.  തലശ്ശേരി വളവുപാറ റോഡ് നിര്‍മാണം രണ്ടാം റീച്ചിന്റെ കരാര്‍ ഏറ്റെടുത്ത പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള ഇകെകെ കണ്‍സ്ട്രക്്ഷന്‍ കമ്പനിയുടേതാണ് മറിഞ്ഞ കോണ്‍ക്രീറ്റ് മില്ലര്‍. സംഭവമറിഞ്ഞ് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, എസ്‌ഐ സുധീര്‍ കല്ലന്‍, ഇകെകെ കണ്‍സ്ട്രക്്ഷന്‍ കമ്പനി അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന മില്ലര്‍ രാത്രിയില്‍ പുറത്തെടുക്കുന്നത് സാധ്യത കൂടുതല്‍ അപകടമുണ്ടാക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് രവിലേക്കു മാറ്റി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക