|    Jul 21 Sat, 2018 5:19 am
FLASH NEWS

ഇരിട്ടിയില്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബുകള്‍ പിടികൂടി

Published : 8th September 2017 | Posted By: fsq

 

ഇരിട്ടി: വള്ളിയാട് അങ്കണവാടിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് ഉഗ്ര സ്‌ഫോടനശേഷിയുള്ള ഏഴു ബോംബുകള്‍ പോലിസ് പിടികൂടി. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. ഇവയില്‍ ആറെണ്ണം സ്റ്റീല്‍ ബോംബും ഒന്ന് പ്ലാസ്റ്റിക് കണ്ടെയ്‌നറില്‍ നിര്‍മിച്ച ബോംബുമാണ്. കാടുമൂടിക്കിടന്ന പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ പൊതി കണ്ട് സംശയം തോന്നിയ തൊഴിലാളികള്‍ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. പെയിന്റിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് ബക്കറ്റിനകത്ത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്നു ബോംബുകള്‍. ഇരിട്ടി എസ്‌ഐ സഞ്ജയ കുമാറിന്റെയും എഎസ്‌ഐ കെ കെ. രാജേഷിനെയും നേതൃത്വത്തിലെത്തിയ പോലിസും കണ്ണൂരില്‍ നിന്നെത്തിയ ബിനീഷ്, ജിതേഷ്, രഞ്ജിത്ത്, ശ്രീ ഗീത് എന്നിവരടങ്ങിയ ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ഇവ പരിശോധിച്ച ശേഷം നിര്‍വീര്യമാക്കി. ബോംബുകള്‍ അടുത്ത ദിവസം നിര്‍മിച്ചവയാണെന്നും ഉഗ്രസ്‌ഫോടന ശേഷി ഉള്ളവയാണെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss