|    Jun 26 Mon, 2017 4:09 pm
FLASH NEWS

ഇരിങ്ങാലക്കുട നഗരസഭാ പച്ചക്കറി മാര്‍ക്കറ്റിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ തീരുമാനം

Published : 24th November 2016 | Posted By: SMR

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ പച്ചക്കറി മാര്‍ക്കറ്റിലുള്ള കടയുടെ അനധികൃത കൈയേറ്റം പൊളിച്ചു നീക്കാന്‍ അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഈ വിഷയത്തില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. നഗരസഭയുടെ പച്ചക്കറി മാര്‍ക്കറ്റിലെ ഭൂരിഭാഗം കടകളും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതായി സെക്രട്ടറി ബീന എസ് കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിന്നീട് സെക്രട്ടറി വിശദീകരണം നടത്തിയതിനെ തുടര്‍ന്ന് കയ്യേറ്റങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കാനും കടമുറി സ്വകാര്യവ്യക്തിയുടെ പേരില്‍ നിലനിര്‍ത്താനും തീരുമാനമായി. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക